
തൃശൂര്‍: കോണ്‍ഗ്രസും ബിജെപിയും തന്നെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചെന്ന് സിപിഐ നേതാവും നാട്ടിക എംഎല്‍എയുമായ സി സി മുകുന്ദന്‍. പാര്‍ട്ടി പൂര്‍ണ്ണമായും അവഗണിച്ചാല്‍ മാത്രം മറ്റുചിന്തകളിലേക്ക് പോവുകയുള്ളൂവെന്നും പാര്‍ട്ടി ഇടപെടലില്‍ പ്രതീക്ഷയുണ്ടെന്നുമാണ് സി സി മുകുന്ദന്‍ റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചത്. കഴിഞ്ഞ ദിവസം പാര്‍ട്ടി സമ്മേളനത്തില്‍ നിന്നും ഇറങ്ങിപോന്നതിന് പിന്നാലെയാണ് പ്രതികരണം.
'പലരും ക്ഷണിച്ചു. എന്നെ സംബന്ധിച്ച് നിങ്ങള്‍ ക്ഷണിക്കേണ്ടതില്ലെന്നാണ് ഞാന്‍ പറഞ്ഞത്. വളരെ ത്യാഗോജ്വലമായ പങ്കുവഹിച്ചാണ് പാര്‍ട്ടിയില്‍ നില്‍ക്കുന്നത്. നിങ്ങള്‍ വിളിക്കുമ്പോള്‍ വരാന്‍ പറ്റുന്നൊരാളല്ല ഞാന്‍. സാഹചര്യം വരുമ്പോ, അപ്പോള്‍ ആലോചിക്കാം. അങ്ങനെ ഒരു സാഹചര്യം വരില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ സംബന്ധിച്ച്, നല്ല വിശ്വാസമാണ്. പ്രശ്‌ന പരിഹാരത്തിന് വേണ്ടി ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കോണ്‍ഗ്രസും ബിജെപിയും സിഐടിയുവും ബന്ധപ്പെട്ടിട്ടുണ്ട്, സി സി മുകുന്ദന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
പാര്‍ട്ടിയിലെ ചില നേതാക്കള്‍ തനിക്കെതിരെ പ്രവര്‍ത്തിച്ചുവെന്ന ആരോപണം മുകുന്ദന്‍ ആവര്‍ത്തിച്ചു. തന്നെ ജില്ലാ കൗണ്‍സിലില്‍ നിന്നും ഒഴിവാക്കിയ നടപടിക്ക് പിന്നില്‍ ചിലരുടെ താല്‍പര്യം ഉണ്ടെന്ന് എംഎല്‍എ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. അതേസമയം സി സി മുകന്ദനെ ജില്ലാ കൗണ്‍സില്‍ നിന്നും ഒഴിവാക്കിയതിനെ സ്വാഭാവിക നടപടി എന്നാണ് മുന്‍ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് പറഞ്ഞത്. മുകുന്ദനൊപ്പം പല മുതിര്‍ന്ന നേതാക്കളെയും കമ്മറ്റിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: C C Mukundan MLA Reveals BJP Congress and CITU invites to party