
കൊച്ചി: അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ അവസാന നാളുകള്‍ ഓര്‍ത്തെടുത്ത് വി എസിന്റെ മുന്‍ പേഴ്‌സണല്‍ സെക്രട്ടറി എ സുരേഷ്. 'വി എസ് എന്ന പാഠ പുസ്തകം' എന്ന് തുടങ്ങുന്ന കുറിപ്പില്‍ വി എസ് അന്ത്യ നാളുകളില്‍ കഴിഞ്ഞ തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ അനുഭവങ്ങളും ഓര്‍മകളും സുരേഷ് ഫേസ്ബുക്കില്‍ കുറിച്ചു. വി എസ് പോയി എന്ന് വിശ്വസിക്കാന്‍ തനിക്ക് ഇപ്പോഴും കഴിയുന്നില്ലായെന്നും വി എസിന്റെ വിയോഗം തന്നെ വല്ലാതെ വേട്ടയാടുന്നുവെന്നും വികാരാധീതമായ കുറിപ്പില്‍ പറയുന്നു.
കുറിപ്പിൽ പൂർണരൂപം
വി എസ് എന്ന പാഠ പുസ്തകം...
==================
എനിക്ക് വി എസ് ആരായിരുന്നു എന്നിപ്പോഴും മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല...
പക്ഷെ എന്റെ മനസ്സ് ഇപ്പോഴും പിടയ്ക്കുന്നു..
വല്ലാത്ത നീറ്റൽ...
നെഞ്ചിൽ ഒരു അണ കെട്ടി നിൽക്കുന്നത് പോലെ...
എനിക്കറിയില്ല...
എന്റെ അച്ഛൻ ആദ്യം പോയി..
പിന്നീട് അമ്മയും...
ആ നഷ്ടങ്ങളെ ഞാൻ വലിയ വ്യഥയില്ലാതെ നേരിട്ടു..
എന്ന് പറയുന്നതാവും സത്യം....
അദ്ദേഹം പോയിട്ടില്ല എന്ന ചിന്ത കൊണ്ട് വി എസ് എന്നെ വേട്ടയാടുന്നു...
കഴിഞ്ഞ മൂന്നു ദിവസം പതിനായിരങ്ങളെ പോലെ ഊണും ഉറക്കവും എന്തെന്ന് ഞാനറിഞ്ഞില്ല..
ജൂൺ 23.നാണ്
സ വി എസ്സിന് ഹൃദയയാഘാതം ഉണ്ടാവുന്നത്....
അന്ന് ഞാൻ പാലക്കാടായിരിന്നു..
വി എസ്സിന്റെ
കൂടെയുള്ള ഗൺമാൻ ബിനുനെ വിളിച്ചു വലിയ കുഴപ്പമില്ല സർ എന്ന മറുപടിയിൽ ഞാൻ ആശ്വസിച്ചു..
പിന്നീട് വിനോദും പി ദീപുവും എന്നെ വിളിച്ചു അവർ പറഞ്ഞത് നിങ്ങൾ തിരുവനന്തപുരത്തെക്ക് ഉടനെ വരണം എന്ന്..
എനിക്ക് എന്തോ ശെരികേട് തോന്നി...
കിട്ടിയ വണ്ടിയിൽ കയറി തിരുവനന്തപുത്തെക്ക് എത്തി..
അപ്പോഴുക്കും
വി എസ്സിന്റെ സ്ഥിതി കുറച്ചു മെച്ചപ്പെട്ടിരുന്നു...
പിറ്റേന്ന് ശശി മാഷ് എത്തി.. പിന്നീട് സുന്ദരേട്ടനും
ശശി മാഷും സുന്ദരേട്ടനും ഇടയ്ക്കിടെ ട്രെയിൻ ടിക്കറ്റ് എടുക്കും ക്യാൻസൽ ചെയ്യും....
പിന്നീട് അവർ പോവും നാലഞ്ചു ദിവസം കഴിഞ് വരും.
അത് വിരസമായ ആശുപത്രി മുറ്റത്തെ ചെറിയ തമാശകൾ...
ഒരു മാസക്കാലം എസ് യു ടി യിൽ..
അതിനിടക്ക് സ്ഥിതി വഷളായി..
മാധ്യമങ്ങൾ എല്ലാരും മുഴുവൻ സമയം അവിടെ കേന്ദ്രീകരിച്ചു..
അപ്പോൾ വരുന്ന ഫോൺ കോളുകൾ.....
ദിനേന നാലോ അഞ്ചോ തവണ വിളിക്കുന്ന ലതീഷ്.. രക്ത ബന്ധമെല്ലെങ്കിലും എനിക്ക് ഏറ്റവും ആശ്വാസമായിരുന്നു..
അന്നും ഇപ്പോഴും..
വി എസ്സിന്റെ ആരോഗ്യസ്ഥി തിയിൽ ആശ്വാസം കണ്ടെത്താനുള്ള കോളുകളും അല്ലാതെയുള്ള ക്രൂരമായ വിളികൾ എന്നെ വല്ലാതെ അസ്വസ്ഥമാക്കി....
എല്ലാരേയും തന്മയത്വ ത്തോടെ നേരിട്ടു..
ഒരാഴ്ചയോളം വി എസ്സിന്റെ ശരീരത്തിന്റെ ആ fluctuations തുടർന്നു..
പിന്നീട് വി എസ് തിരിച്ചു വരുമെന്ന പ്രതീക്ഷ പതുക്കെ കൈവന്നു..
അതോടെ മാധ്യമ പ്രവർത്തകർ ആശുപത്രിയിൽ നിന്നും പിൻവാങ്ങിയെങ്കിലും
അവരുടെ ഫോൺ വിളികൾ എല്ലാ ദിവസവും തുടർന്നു...
ആദ്യഘട്ടത്തിൽ നാടിന്റെ നാനാ ഭാഗത്തു നിന്നുമുള്ള ഫോൺ വിളികൾ എല്ലാം അറ്റൻഡ് ചെയ്തേ പറ്റു..
കാരണം അവർക്ക് ആശ്രയിക്കാൻ വേറെ ആരുമില്ലാത്തത് കൊണ്ടാണല്ലോ അവർ വിളിക്കുന്നത് എന്ന ബോധ്യം എപ്പോഴും ഉണ്ടായിരുന്നു....
വി എസ്സിന്റെ കൂടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ ബിനുവും സിജോവും ഷിജുവും ബിജിതും.. സുനിലും രതീഷും
അവർ ഏറ്റവും ആത്മാർത്ഥയോടെ അവിടെ മുഴുവൻ സമയവും ഉണ്ടായിരുന്നു....
പിന്നീട് സന്ദർശകർ കുറഞ്ഞപ്പോൾ..
എല്ലാ ദിവസവും ആശുപത്രിയിൽ എനിക്ക് ആശ്വാസമായത് അഡ്വ കിഷോറും അഡ്വ ജോൺ ചെറിയാനും നന്ദുവുമൊക്കെ ആയിരുന്നു....
ഈ ദിവസങ്ങളിൽ അസാന്നിധ്യം കൊണ്ട് എന്നെ അസ്വസ്ഥമാക്കിയ ഒരുപാട് ആളുകൾ ഉണ്ട് ഈ അവസരത്തിൽ ഞാനത് കുറിക്കുന്നില്ല...
നമ്മുടെ വി എസ് പോയി എന്ന് വിശ്വസിക്കാൻ എനിക്ക് ഇപ്പോഴും ആവുന്നില്ല....
ഈ പടം
(2019..October 22 ന് കുറവങ്കോണത്തെ പ്രിയപ്പെട്ട സ പ്രശാന്തിന്റെ ബൈ എലെക്ഷൻ പൊതുയോഗം )
അന്നായിരുന്നു വി എസ് എന്നോട് അവസാനമായി സംസാരിച്ചത്....
അതിന് ശേഷം വി എസ് ആരോടും സംസാരിച്ചിട്ടില്ല
(ഞാൻ അറിയാതെ എന്നെയും വി എസ്സിനെയും പകർത്തിയത് കെ ബി ജയചന്ദ്രൻ )
Content Highlights- 'My mind is still reeling.. a terrible loss…'; Former PA gets emotional over VS's demise