
ആലപ്പുഴ: മുതിര്‍ന്ന സിപിഐഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന വി എസ് അച്യുതാനന്ദന്‌റ വിയോഗ വാര്‍ത്ത അറിഞ്ഞതോടെ കേരളത്തിന്‌റെ നാനാദിക്കുകളില്‍ നിന്നും ലക്ഷക്കണക്കിന് ആളുകളാണ് അദ്ദേഹത്തെ അവസാനമായി ഒരു നോക്ക് കാണാനൊഴുകിയെത്തിയത്. ഇന്നലെ വൈകിട്ട് തിരുവനന്തപുരത്ത് നിന്നും ആലപ്പുഴയിലേക്ക് അദ്ദേഹത്തിന്‌റെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്രയിലുടനീളം മുദ്രാവാക്യം മുഴക്കി കേരളം മുഴുവന്‍ ഒപ്പമുണ്ടായിരുന്നു.
പല ജില്ലകളില്‍ നിന്നും കാല്‍നടയായി വി എസിനെ കാണാനെത്തിയവരുമുണ്ട്. ഇപ്പോഴിതാ വി എസിനെ അവസാനമായി ഒരുനോക്ക് കാണാന്‍ ഒറ്റയ്ക്ക് കാല്‍നടയായി ആലപ്പുഴയിലെത്തിയ ഒരു വയോധികയുടെ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
content highlights: elderly woman walks to meet VS