'വെള്ളാപ്പള്ളി പറഞ്ഞത് കേരളത്തിലെ യാഥാർത്ഥ്യം,സർക്കാർ ചെയ്യുന്നത് കാന്തപുരത്തിനും ലീഗിനും അനുകൂലമായ കാര്യങ്ങൾ'

'വെള്ളാപ്പള്ളിയുടെ പ്രതികരണത്തിൽ പ്രതിപക്ഷ നേതാവിന് എന്തിനാണ് പൊള്ളുന്നത്?'

dot image

ന്യൂഡൽഹി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞത് കേരളത്തിലെ യാഥാർത്ഥ്യമെന്ന് മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ. അതിൽ എതിർപ്പുണ്ടാവേണ്ട കാര്യമില്ലെന്നും കാന്തപുരത്തിനും ലീഗിനും അനുകൂലമായ കാര്യങ്ങളാണ് സർക്കാർ ചെയുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്കൂൾ സമയം മതസംഘടനകൾ പറയുന്ന തരത്തിലേക്ക് എത്തിയിരിക്കുന്നു. വെള്ളാപ്പള്ളിയുടെ പ്രതികരണത്തിൽ പ്രതിപക്ഷ നേതാവിന് എന്തിനാണ് പൊള്ളുന്നതെന്ന് ചോദിച്ച മുരളീധരൻ ലീഗ് പറയുന്നതിന് അപ്പുറം ചലിക്കാൻ സതീശന് കഴിയില്ലെന്നും ആരോപിച്ചു.

കേരളം വൈകാതെ മുസ്ലിം ഭൂരിപക്ഷ നാടായി മാറുമെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പരാമർശം. മുസ്ലിം ഭൂരിപക്ഷമായി ഇവിടെ മാറും എന്ന് മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും നേരത്തെ പറഞ്ഞിരുന്നുവെന്നും അതിന് 40 വർഷം വേണ്ടി വരില്ലെന്നും കേരളത്തിൽ മതാധിപത്യമാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞിരുന്നു. പരാമർശം വിമർശനങ്ങൾക്ക് വഴിവെച്ചെങ്കിലും സമാന പരാമർശം ഇന്നലെയും വെള്ളാപ്പള്ളി പരാമർശം ആവർത്തിച്ചു. മുസ്ലിം ലീഗിന്റെ മതമേലധ്യക്ഷന്മാർ കേരളത്തെ നിയന്ത്രിക്കുകയും ഭരിക്കുകയും ചെയ്യുന്നുവെന്നാണ് വെള്ളാപ്പള്ളി നടേശൻ പറഞ്ഞത്.

മുസ്‌ലിം വിരുദ്ധ പരാമർശം തുടരുകയും ചെയ്തു ഇന്നലെയും വെള്ളാപ്പള്ളി നടേശൻ തുടര്‍ന്നു. മുസ്‌ലിം ലീഗിന്റെ മതമേലധ്യക്ഷന്മാർ കേരളത്തെ നിയന്ത്രിക്കുകയും ഭരിക്കുകയും ചെയ്യുന്നുവെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. മുസ്‌ലിം ലീഗ് ചത്ത കുതിരയാണെന്നാണ് നെഹ്റു പറഞ്ഞത്. ഉറങ്ങുന്ന സിംഹമാണെന്ന് സി എച്ച് മുഹമ്മദ് കോയയും പറഞ്ഞു. കാലങ്ങൾ കഴിഞ്ഞപ്പോൾ കേരളം അവർ ഭരിക്കുന്ന അവസ്ഥയിലെത്തിയെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ആലുവ അദ്വൈതാശ്രമത്തിൽ ആലുവ യൂണിയൻ സംഘടിപ്പിച്ച ശാഖ നേതൃത്വ സംഗമത്തിൽ അദ്ധ്യക്ഷ പ്രസംഗം നടത്തുമ്പോഴാണ് വെള്ളാപ്പള്ളി വീണ്ടും മുസ്‌ലിം വിരുദ്ധ പരാമർശം നടത്തിയത്.

പരാമർശം ഏറെ വിവാദമായെങ്കിലും നിലപാട് തിരുത്താൻ വെള്ളാപ്പള്ളി തയാറായില്ല. ഇടതുപക്ഷ സർക്കാർ പോലും മുസ്‌ലിം ലീഗിന് മുന്നിൽ മുട്ടിലിഴയേണ്ട സ്ഥിതിയാണെന്നും വെള്ളാപ്പള്ളി നടേശൻ ആവർത്തിച്ചു. മലബാറിന് പുറമേ നാല് സീറ്റുകൾ മധ്യകേരളത്തിലും വേണമെന്നാണ് മുസ്‌ലിം ലീഗിന്റെ ആവശ്യം. 25 സീറ്റ് വരെ കിട്ടിയാൽ അടുത്ത മുഖ്യമന്ത്രി ആകാം എന്നാണ് അവരുടെ കണക്കുകൂട്ടലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

വിരുന്നു വന്നവർ വീട്ടുകാരും വീട്ടുകാർ പുറമ്പോക്കിലുമായെന്നും മുസ്‌ലിം ലീഗിനെ ലക്ഷ്യംവെച്ച് വെള്ളാപ്പള്ളി പറഞ്ഞു. ന്യൂനപക്ഷങ്ങൾ എന്ത് ചെയ്താലും ചോദിക്കാനുള്ള ധൈര്യം ഒരു പാർട്ടിക്കുമില്ല. മുസ്‌ലിം സമുദായം എന്തെങ്കിലും പറഞ്ഞാൽ ഇവർ മിണ്ടുമോയെന്നും വെള്ളാപ്പള്ളി ചോദിച്ചു. കേരള കോൺഗ്രസ് പറഞ്ഞാലും ഇവർ മിണ്ടില്ല. അവർക്കെല്ലാം വോട്ട് ബാങ്ക് രാഷ്ട്രീയമാണ് വേണ്ടതെന്നും വെള്ളാപ്പള്ളി കഴിഞ്ഞ ദിവസം പറഞ്ഞു.

Content Highlights: v muraleedharan supports vellapally natesan on controversial statement

dot image
To advertise here,contact us
dot image