
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന്‌റെ വിയോഗത്തിൽ അനുശോചിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി. രാഷ്ട്രീയ അഭിപ്രായ ഭിന്നതകൾ ഉണ്ടായിരുന്ന കാലത്തു പോലും വ്യക്തിപരമായ ബന്ധം കാത്തുസൂക്ഷിക്കാൻ വി എസിൽ ഒരിടം ഉണ്ടായിരുന്നുവെന്ന് കെ സി വേണുഗോപാൽ പറഞ്ഞു.
'ഒരേ കാലം ജനപ്രതിനിധികളായി ഭരണപക്ഷത്തും പ്രതിപക്ഷത്തും ഇരുന്ന കാലമാണ് ഓർമയിലേക്ക് വരുന്നത്. സിപിഐഎം എന്ന രാഷ്ട്രീയ പ്രസ്ഥാനം രൂപീകരിക്കുന്നതിന് അസ്ഥിവാരമിട്ട ചരിത്രം കൂടിയാണ് വി എസിനുള്ളത്. ഈ വിയോഗം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും കേരളത്തിന്റെ സാമൂഹിക, രാഷ്ട്രീയ രംഗത്തിനും തികഞ്ഞ നഷ്ടമാണ്. ഏറെ ആദരണീയനായ മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം', കെ സി വേണുഗോപാൽ ഫേസ്ബുക്കിൽ കുറിച്ചു.
ഇന്ന് ഉച്ചയ്ക്ക് 3.20 നാണ് വി എസ് അച്യുതാനന്ദന്‍ വിടവാങ്ങിയത്. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച വി എസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക് തിരിച്ചുവരാന്‍ സാധിച്ചിരുന്നില്ല. വെന്റിലേറ്ററിന്റെ സഹായത്തോടെ വി എസിന്റെ ചികിത്സ തുടരുന്നതിനിടെയായിരുന്നു അന്ത്യം.
Content Highlights- AICC General Secretary KC Venugopal MP condoled the demise of former Chief Minister and senior CPI(M) leader VS Achuthanandan.