മരം കടപുഴകി ലൈൻകമ്പി താഴെ വീണു; കോഴിക്കോട് ഷോക്കേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം

മരം വീണത് നോക്കാൻ പോയപ്പോഴായിരുന്നു അപകടം

dot image

കോഴിക്കോട്: കോഴിക്കോട് ഷോക്കേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം. ഷിബ മൻസിലിൽ ഫാത്തിമ(65)യാണ് മരിച്ചത്. ശക്തമായ മഴയിൽ മരം കടപുഴകുകയും ലൈൻകമ്പി താഴെ വീഴുകയും ചെയ്തിരുന്നു. മരം വീണത് നോക്കാൻ പോയപ്പോഴായിരുന്നു അപകടം. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരം നേരത്തെ തന്നെ അപകടാവസ്ഥയിലായിരുന്നുവെന്നാണ് വിവരം.

ഇന്നലെ തിരുവനന്തപുരം നെടുമങ്ങാട് പൊട്ടിവീണ വൈദ്യുത കമ്പിയില്‍ നിന്ന് ഷോക്കേറ്റ് 19കാരൻ മരിച്ചിരുന്നു. രാത്രി പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം. നെടുമങ്ങാട് പനയമുട്ടം സ്വദേശി അക്ഷയ് ആണ് മരിച്ചത്. മരം ഒടിഞ്ഞ് പോസ്റ്റില്‍ വീണിരുന്നു. തുടര്‍ന്ന് പോസ്റ്റൊടിഞ്ഞ് വൈദ്യുതി കമ്പി പൊട്ടി റോഡില്‍ കിടക്കുകയായിരുന്നു. കാറ്ററിങ് ജോലികഴിഞ്ഞ് അക്ഷയും സുഹൃത്തുക്കളും മടങ്ങുന്ന സമയത്താണ് അപകടമുണ്ടായത്.

Content Highlights: woman died due to electric shock at kozhikode

dot image
To advertise here,contact us
dot image