കണ്ണൂരിൽ സ്വകാര്യ ബസ് ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

സ്കൂട്ടറിൽ പോകുന്നതിനിടെ ബസ് ഇടിക്കുകയായിരുന്നു

dot image

കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കണ്ണോത്തു ചാൽ സ്വദേശി ദേവനന്ദ് (19) ആണ് മരിച്ചത്. സ്കൂട്ടറിൽ പോകുന്നതിനിടെ ബസ് ഇടിക്കുകയും വിദ്യാർത്ഥിയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയുമായിരുന്നു. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്.

കണ്ണൂ‌ർ കൂത്തുപറമ്പ് റൂട്ടിൽ ഓടുന്ന അശ്വതി എന്ന സ്വകാര്യ ബസാണ് വിദ്യാർത്ഥിയെ ഇടിച്ച് തെറിപ്പിച്ചത്. അപകടത്തിൻ്റെ സിസിടിവി ദ്യശ്യങ്ങൾ റിപ്പോ‍ർട്ടറിന് ലഭിച്ചു. അപകടത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Content Highlight : Private bus takes life; Student dies tragically after being hit by private bus in Kannur

dot image
To advertise here,contact us
dot image