ആലപ്പുഴയില്‍ സ്‌കൂള്‍ കെട്ടിടത്തിൻ്റെ മേൽക്കൂര തകര്‍ന്ന് വീണു; അവധി ദിനമായതിനാല്‍ വന്‍ അപകടം ഒഴിവായി

പൊളിഞ്ഞ കെട്ടിടത്തില്‍ ക്ലാസ് പ്രവര്‍ത്തിച്ചിരുന്നില്ലെന്ന് പ്രധാന അധ്യാപകന്‍ പറഞ്ഞു

ആലപ്പുഴയില്‍ സ്‌കൂള്‍ കെട്ടിടത്തിൻ്റെ മേൽക്കൂര തകര്‍ന്ന് വീണു; അവധി ദിനമായതിനാല്‍ വന്‍ അപകടം ഒഴിവായി
dot image

ആലപ്പുഴ: കാര്‍ത്തികപ്പള്ളിയില്‍ സ്‌കൂള്‍ കെട്ടിടത്തിൻ്റെ മേൽക്കൂര തകര്‍ന്ന് വീണു. കാര്‍ത്തികപ്പള്ളി യുപി സ്‌കൂളിന്റെ കെട്ടിടത്തിൻ്റെ മേൽക്കൂരയാണ് തകര്‍ന്നത്. ഇന്ന് രാവിലെയാണ് സംഭവം. അവധി ദിവസമായതിനാലാണ് വന്‍ അപകടം ഒഴിവായത്.

ശക്തമായ മഴയിൽ മേൽക്കൂര തകർന്ന് വീഴുകയായിരുന്നു. കെട്ടിടത്തിന് ഫിറ്റ്‌നസ് ഇല്ലെന്നാണ് വിവരം. ഒരു വർഷമായി ഫിറ്റ്നസില്ലെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം ഉപയോഗിക്കാത്ത പഴയ കെട്ടിടത്തിൻ്റെ മേൽക്കൂരയാണ് തകർന്ന് വീണതെന്ന് പ്രധാനാധ്യാപകൻ ബിജു പറഞ്ഞു.

'ക്ലാസ്മുറിയല്ല, പഴക്കമുള്ള കെട്ടിടമാണ് തകർന്ന് വീണത്. ഏകദേശം 60 വര്‍ഷത്തെ പഴക്കമുള്ള കെട്ടിടമാണ്. കെട്ടിടത്തിലേക്ക് കുട്ടികള്‍ പോകരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊളിച്ചുമാറ്റാന്‍ പഞ്ചായത്ത് നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. നിലവില്‍ 14 മുറിയുടെ കെട്ടിടം കിഫ്ബിയില്‍ അനുവദിച്ചിട്ടുണ്ട്. അതിന്റെ പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നു. അടുത്തയാഴ്ച പുതിയ കെട്ടിടത്തിലേക്ക് കുട്ടികളെ മാറ്റാന്‍ സാധിക്കുമെന്നാണ് അധികൃതറില്‍ നിന്നും ലഭിക്കുന്നത്', ബിജു പറഞ്ഞു.

Content Highlights: School building demolished in Alappuzha Karthikappalli

dot image
To advertise here,contact us
dot image