തിരുവനന്തപുരത്ത് ജയിലിൽ നിന്നിറങ്ങിയ മകൻ പിതാവിനെ കുത്തി പരിക്കേൽപ്പിച്ചു, വീണ്ടും പിടിയിൽ

പിതാവിൻ്റെ വയറ്റിലും കാലിലുമായി ഒന്നിലധികം തവണ മണികണ്ഠൻ ആവർത്തിച്ചു കുത്തിയെന്നാണ് പരാതിയിൽ പറയുന്നത്

dot image

തിരുവനന്തപുരം: തിരുവനന്തപുരത്ത് അച്ഛനെ കുത്തി വീഴ്ത്തിയ മകൻ പിടിയിൽ. ഫോർട്ട് പൊലീസ് പിടികൂടിയത് കരിമഠം സ്വദേശി മണികണ്ഠനാണ് പിതാവ് സത്യനെ കുത്തി പരിക്കേൽപ്പിച്ചത്. പിതാവിൻ്റെ വയറ്റിലും കാലിലുമായി ഒന്നിലധികം തവണ മണികണ്ഠൻ ആവർത്തിച്ചു കുത്തിയെന്നാണ് പരാതിയിൽ പറയുന്നത്.

Also Read:

കഴിഞ്ഞദിവസമാണ് ജയിലിലായിരുന്ന മണികണ്ഠൻ പുറത്തിറങ്ങിയത്. പിന്നാലെ കരിമഠത്തെ വീട്ടിൽ എത്തി പിതാവുമായി മണികണ്ഠൻ വഴക്കിട്ടു. തന്നെ വീട്ടിൽ കയറ്റണമെന്ന് മണികണ്ഠൻ ആവശ്യപ്പെട്ടെങ്കിലും പിതാവ് കൂട്ടാക്കിയില്ല. ഇതേ തുടർന്നുണ്ടായ തർക്കത്തിനിടെയാണ് പിതാവിനെ മണികണ്ഠൻ കുത്തി പരിക്കേൽപ്പിച്ചത്. സത്യൻ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ തുടരുകയാണ്. അതേ സമയം, മണികണ്ഠൻ നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി.

Content Highlights- Son, released from jail in Thiruvananthapuram, stabs father, injures him, arrested again

dot image
To advertise here,contact us
dot image