
തിരുവനന്തപുരം: കേരള സര്‍വ്വകലാശാലയിലെ പ്രതിഷേധത്തില്‍ അറസ്റ്റ് ചെയ്ത എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം ലഭിച്ചു. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎസ് സഞ്ജീവിനെയാണ് ഒന്നാം പ്രതിയാക്കി അറസ്റ്റ് ചെയ്തിരുന്നത്. എസ്എഫ്‌ഐ ഉയര്‍ത്തിപ്പിടിച്ചത് ശരിയായ നിലപാടെന്ന് ജാമ്യം ലഭിച്ച ശേഷം പി എസ് സഞ്ജീവ് പ്രതികരിച്ചു. രണ്ട് താല്‍ക്കാലിക വിസിമാരെ പുറത്താക്കി, തങ്ങളുടെ
പോരാട്ടത്തിന്റെ ആദ്യഘട്ടം മാത്രമാണിതെന്നും പോരാട്ടം ഇനിയും തുടരുമെന്നും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി മാധ്യമങ്ങളോട് പ്രതികരിച്ചു.
കേരള സര്‍വ്വകലാശാലയിലെ പ്രതിഷേധത്തില്‍ 27 എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. കണ്ടാലറിയാവുന്ന 1000 പേര്‍ക്ക് എതിരെയും കേസ് എടുത്തിരുന്നു. പൊതുമുതല്‍ നശിപ്പിച്ചു, പൊലീസുകാരെയും സര്‍വകലാശാല ജീവനക്കാരെയും ദേഹോപദ്രവം എല്പിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് കേസെടുത്തിരുന്നത്.മുഴുവന്‍ പേര്‍ക്കും എതിരെ ജാമ്യമില്ലാ കുറ്റം ചുമത്തിയാണ് കേസ് എടുത്തത്. കേരള സര്‍വകലാശാലയില്‍ വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മലിനെതിരെ എസ്എഫ്ഐ ശക്തമായ പ്രതിഷേധമായിരുന്നു സംഘടിപ്പിച്ചിരുന്നത്.
content highlights: Two interim VCs removed; SFI says fight will continue