
പാലക്കാട്: വാണിയംകുളത്ത് ഓട്ടോറിക്ഷയും ടെമ്പോ ലോറിയും കൂട്ടിയിടിച്ച് ഡയാലിസിസ് രോഗിക്ക് ദാരുണാന്ത്യം. ഇന്നലെ അര്‍ദ്ധരാത്രിയായിരുന്നു അപകടം. വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നും ഡയാലിസിസ് കഴിഞ്ഞശേഷം മായന്നൂരിലെ വീട്ടിലേക്ക് പോകുന്നതിനിടെ എതിരെ വന്ന തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള ലോറി ഇവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു.
മായന്നൂര്‍ പൂളക്കല്‍ വീട്ടില്‍ പത്മാവതിയാണ് മരിച്ചത്(64). അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഇവര്‍ ഇന്ന് പുലര്‍ച്ചയാണ് മരിക്കുന്നത്. ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്ന മക്കള്‍ പ്രസീജ, ജിഷ മരുമകന്‍ അയ്യപ്പദാസ് എന്നിവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
Content Highlights: Accident at Palakkad Dialysis patient died