വിൻഡീസിനെ 143 റൺസിൽ എറിഞ്ഞിട്ടു; ശേഷം രണ്ടാം ഇന്നിങ്സിലും ഓസീസിന് ബാറ്റിങ് തകർച്ച

ഒന്നാം ഇന്നിങ്സിൽ 225ന് പുറത്തായ ഓസീസ്, വിൻഡീസിനെ 143 റൺസിന് എറിഞ്ഞിട്ട് ശക്തമായി തിരിച്ചടിച്ചിരുന്നു.

dot image

വെസ്റ്റിൻഡീസിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ രണ്ടാം ഇന്നിങ്സിലും ഓസ്ട്രേലിയയ്ക്ക് ബാറ്റിങ് തകർച്ച. രണ്ടാം ദിനം കളി നിർത്തുമ്പോൾ 29 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 99 റൺസ് എന്ന നിലയിലാണ് സന്ദർശകർ. കാമറൂൺ ഗ്രീൻ (42), പാറ്റ് കമിൻസ് (5) എന്നിവർ ക്രീസിൽ. നാലു വിക്കറ്റ് കയ്യിലിരിക്കെ ഓസീസിന് ആകെ 181 റൺസ് ലീഡായി.

മൂന്നു വിക്കറ്റ് വീഴ്ത്തിയ അൽസാരി ജോസഫ്, രണ്ടു വിക്കറ്റെടുത്ത ഷമാർ ജോസഫ് എന്നിവർ ചേർന്നാണ് രണ്ടാം ഇന്നിങ്സിൽ ഓസീസിനെ തകർത്തത്. ജസ്റ്റിൻ ഗ്രീവ്സ് ഒരു വിക്കറ്റെടുത്തു.

ഒന്നാം ഇന്നിങ്സിൽ 225ന് പുറത്തായ ഓസീസ്, വിൻഡീസിനെ 143 റൺസിന് എറിഞ്ഞിട്ട് ശക്തമായി തിരിച്ചടിച്ചിരുന്നു. 52.1 ഓവറിലാണ് വിൻഡീസ് 143 റൺസെടുത്തത്. 36 റൺസെടുത്ത ജോൺ കാംബലായിരുന്നു അവരുടെ ടോപ് സ്കോറർ. ഓസീസിനായി സ്കോട് ബോളണ്ട് മൂന്നും ജോഷ് ഹെയ്സൽവുഡ്, പാറ്റ് കമിൻസ് എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.

Content Highlights: West Indies bowled out for 143 runs; Australia suffered a batting collapse in the second inning

dot image
To advertise here,contact us
dot image