
തൃശ്ശൂര്‍: ഉത്തര്‍പ്രദേശിലെ ബറേലിയിലേക്ക് പരിശീലനത്തിന് പോയ സൈനികനെ കാണാതായി. ഗുരുവായൂര്‍ താമരയൂര്‍ പൊങ്ങണം വീട്ടില്‍ ഫര്‍സീന്‍ ഗഫൂറിനെയാണ് കാണാതായത്. പൂണെയിലെ ആര്‍മി മെഡിക്കല്‍ കോളജിലാണ് ജോലി ചെയ്തിരുന്നത്. പത്താം തീയതി രാത്രി പത്തരയോടെയാണ് ബന്ധുക്കളെ അവസാനമായി ഫോണില്‍ വിളിച്ചത്. പിന്നീട് ഫോണില്‍ ബന്ധപ്പെടാനായില്ലെന്ന് സഹോദരന്‍ സാജിദ് പറഞ്ഞു. ബറേലിയിലേക്ക് പോകാന്‍ ജൂലൈ 9 നാണ് ബാന്ദ്രയില്‍ നിന്ന് റാംനഗര്‍ എക്‌സ്പ്രസ് ട്രെയിനില്‍ കയറിയത്.
ബറേലിയിലേക്ക് ടിക്കറ്റ് കിട്ടാത്തതിനാല്‍ തൊട്ടടുത്ത ഇസ്സത്ത് നഗറിലേക്കാണ് ടിക്ക്റ്റ് എടുത്തിരുന്നത്. എന്നാല്‍ ഗഫൂര്‍ ഇതുവരെ പരിശീലന സ്ഥലത്ത് എത്തിയിട്ടില്ല. ഇസ്സാത്ത് നഗറാണ് ഗഫൂറിന്റെ അവസാന ടവര്‍ ലെക്കേഷന്‍ കാണിക്കുന്നത്. ബന്ധുക്കള്‍ എന്‍ കെ അക്ബര്‍ എംഎല്‍എക്കും സ്ഥലം എംപിയായ കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കും പരാതി നല്‍കി. പൊലീസ് അന്വേഷണം തുടങ്ങി. സൈനിക തലത്തിലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്