അംഗബലം തെളിയിക്കാന്‍ എംഎസ്എഫ്; കെഎസ്‌യു-എംഎസ്എഫ് നേര്‍ക്കുനേര്‍ മത്സരം; പ്രതിപക്ഷ നേതാവിന് എംഎസ്എഫിന്റെ കത്ത്

ചെയര്‍മാന്‍ സ്ഥാനം സംബന്ധിച്ച ധാരണ കെഎസ്‌യു തെറ്റിച്ചെന്ന് എംഎസ്എഫ് നേതാക്കള്‍ ആരോപിച്ചു

dot image

തിരുവനന്തപുരം: കെഎസ്‌യുവിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന് കത്തുമായി എംഎസ്എഫ് നേതാക്കള്‍. ചെയര്‍മാന്‍ സ്ഥാനം സംബന്ധിച്ച ധാരണ കെഎസ്‌യു തെറ്റിച്ചെന്ന് എംഎസ്എഫ് നേതാക്കള്‍ ആരോപിച്ചു. ഒരു മുന്നണി എന്ന നിലയില്‍ എംഎസ്എഫിന് ലഭിക്കേണ്ട പരിഗണന കെഎസ്‌യു നിരന്തരമായി തിരസ്‌കരിക്കുന്ന അനുഭവങ്ങളാണ് നിലവിലുള്ളതെന്ന് നേതാക്കള്‍ കത്തില്‍ പറയുന്നു. കത്തിന്റെ പകര്‍പ്പ് റിപ്പോര്‍ട്ടറിന് ലഭിച്ചു.

എംഎസ്എഫിന് ഭൂരിപക്ഷ അംഗങ്ങളുള്ള തെരഞ്ഞെടുപ്പുകളിലും യൂണിവേഴ്‌സിറ്റികളിലും കാണിക്കുന്ന മര്യാദയും പരിഗണനയും കെഎസ്‌യുവിന്റെ ഭാഗത്ത് നിന്ന് തിരിച്ചുണ്ടാകുന്നില്ലെന്ന് നേതാക്കള്‍ കത്തില്‍ പറഞ്ഞു. വിഷയം പല തവണ നേതാക്കളുടെ മുന്നിലേക്ക് എംഎസ്എഫ് എത്തിച്ചിരുന്നു. ഇതിനും ഇത് അംഗീകരിക്കാന്‍ കഴിയില്ല. കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ ചരിത്ര നേട്ടത്തോടെ തിരിച്ചുപിടിച്ചതാണ്. അവിടെ യുഡിഎഫിന്റെ 262 യുയുസിമാരില്‍ 41 യുയുസിമാര്‍ മാത്രമാണ് കെഎസ്‌യുവിന് ഉണ്ടായിരുന്നത്. കഴിഞ്ഞ തവണയുണ്ടാക്കിയ ധാരണ പ്രകാരം ചെയര്‍മാന്‍ സ്ഥാനം എംഎസ്എഫിനാണ് ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍ ചെയര്‍മാന്‍ സ്ഥാനം കെഎസ്‌യു വിട്ടുനല്‍കിയില്ലെന്നും എംഎസ്എഫ് ആരോപിക്കുന്നു.

ഇതിന് പിന്നാലെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ എംഎസ്എഫിന് മുസ്ലിം ലീഗ് അനുമതി നല്‍കി. യൂണിവേഴ്‌സിറ്റി യൂണിയനിലെ അംഗബലം തെളിയിക്കാനാണ് നിര്‍ദേശം.

Content Highlights-Msf leaders writes letter to opposition leader v d satheesan against ksu

dot image
To advertise here,contact us
dot image