'സംസ്ഥാനത്തിന്റെ ഖജനാവ് ഒരിക്കലും നിങ്ങളുടെ ആരോഗ്യത്തെക്കാള്‍ വലുതല്ല'; രാജ്യത്തെ അഭിസംബോധന ചെയ്ത് മോദി

പിറന്നാൾ ദിനത്തിൽ മധ്യപ്രദേശിലെത്തിയായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം

'സംസ്ഥാനത്തിന്റെ ഖജനാവ് ഒരിക്കലും നിങ്ങളുടെ ആരോഗ്യത്തെക്കാള്‍ വലുതല്ല'; രാജ്യത്തെ അഭിസംബോധന ചെയ്ത് മോദി
dot image

ഭോപ്പാല്‍: പിറന്നാള്‍ ദിനത്തില്‍ മധ്യപ്രദേശിലെത്തി ജനങ്ങളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഥാറില്‍ കൂറ്റന്‍ റോഡ് ഷോയും പൊതുയോഗത്തില്‍ പ്രസംഗവും നടത്തി. പിറന്നാളുമായി ബന്ധപ്പെട്ട് നിരവധി പദ്ധതികളാണ് നരേന്ദ്ര മോദി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രസംഗത്തില്‍ ഓപ്പറേഷന്‍ സിന്ദൂറിനെ പ്രശംസിച്ചും പ്രധാനമന്ത്രി സംസാരിച്ചു.

'ഇന്ത്യയുടെ ആക്രമണം ജെയ്‌ഷെ സ്ഥിരീകരിച്ചു. ജയ്‌ഷെ ഭീകരന്‍ മസൂദ് അസ്ഹറിന്റെ കുടുംബത്തെയടക്കം ഇന്ത്യ നശിപ്പിച്ചു. പുതിയ ഇന്ത്യ ആണവ ഭീഷണിയില്‍ ഭയക്കില്ല.' എന്നും മോദി പറഞ്ഞു. പിറന്നാള്‍ ദിനത്തില്‍ പ്രധാനമന്ത്രി പ്രത്യേക പ്രഖ്യാപനങ്ങളും നടത്തി. സ്ത്രീകള്‍ക്കായുള്ള പദ്ധതിയുടെ പ്രഖ്യാപനം, സ്വസ്ഥ് നാരി സശക്ത് പരിവാര്‍ അഭിയാന്‍, ഒരു ലക്ഷം ആരോഗ്യ പരിശോധന ക്യാമ്പുകള്‍, സ്ത്രീകള്‍ക്ക് സൗജന്യ ചികിത്സയും മരുന്നും ഉറപ്പാക്കും എന്നിവയാണ് പിറന്നാള്‍ ദിനത്തിലെ മോദിയുടെ പ്രധാന പ്രഖ്യാപനങ്ങള്‍.

'രാജ്യത്തെ 140 കോടി ജനങ്ങളോട് എനിക്ക് പറയാനുള്ളത് ഇന്ത്യന്‍ നിര്‍മിത സാധനങ്ങള്‍ മാത്രം വാങ്ങി ഉപയോഗിക്കാനാണ്. സംസ്ഥാനത്തിന്റെ ഖജനാവ് ഒരിക്കലും നിങ്ങളുടെ ആരോഗ്യത്തെക്കാള്‍ വലുതല്ല. പുതിയ ഇന്ത്യ ഒരു തരത്തിലുള്ള ആണവ ഭീഷണികളെയും ഭയക്കുന്നില്ല.' നരേന്ദ്ര മോദി തന്റെ പ്രസംഗത്തില്‍ വ്യക്തമാക്കി.

Content Highlight; Narendra Modi addresses the nation on his birthday in Madhya Pradesh

dot image
To advertise here,contact us
dot image