കേരളത്തില്‍ ശക്തമായ ഭരണവിരുദ്ധ വികാരം;മുഖ്യമന്ത്രി സ്ഥാനത്തേക്ക് ശശി തരൂരിനും കെ കെ ഷൈലജയ്ക്കും പിന്തുണ;സര്‍വേ

എല്‍ഡിഎഫിനെ ഇഷ്ടപ്പെടുന്നവരില്‍ 24.2 ശതമാനം പേര്‍ കെ കെ ഷൈലജയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഇഷ്ടപ്പെടുന്നു.

dot image

തിരുവനന്തപുരം: കേരളത്തില്‍ എല്‍ഡിഎഫ് ഗവണ്‍മെന്റിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ശക്തമായ ഭരണവിരുദ്ധ വികാരമുള്ളതായി സര്‍വേ ഫലം. സ്വകാര്യ ഗവേഷണ സംവിധാനമായ വോട്ട് വൈബ് നടത്തിയ സര്‍വേയിലാണ് ഇക്കാര്യമുള്ളത്.

സര്‍വേയില്‍ പങ്കെടുത്തവരില്‍ 47.9 ശതമാനം പേര്‍ മുഖ്യമന്ത്രിക്കെതിരെ ശക്തമായ ഭരണവിരുദ്ധ വികാരം പ്രകടിപ്പിക്കുന്നു. 18 മുതല്‍ 24 വയസ്സുള്ളവരില്‍ 37 ശതമാനം പേരും 55 വയസ്സിന് താഴെയുള്ളവരില്‍ 45 ശതമാനം പേരും ശക്തമായ ഭരണവിരുദ്ധ വികാരമുള്ളവരാണ്. സര്‍വേയില്‍ പങ്കെടുത്തവരില്‍ 62 ശതമാനം പേര്‍ അവരുടെ സിറ്റിംഗ് എംഎല്‍എമാര്‍ക്ക് വോട്ട് ചെയ്യാന്‍ താല്‍പര്യപ്പെടുന്നില്ല. 23 ശതമാനം പേര്‍ മാത്രമേ അവര്‍ക്ക് വീണ്ടും വോട്ട് ചെയ്യാന്‍ താല്‍പര്യപ്പെടുന്നുള്ളൂ.

38.9 ശതമാനം പേര്‍ യുഡിഎഫ് വികസന നയത്തെ ഇഷ്ടപ്പെടുന്നു. 27.8 ശതമാനം പേര്‍ എല്‍ഡിഎഫ് നയത്തെ 27.8 ശതമാനം പേര്‍ ഇഷ്ടപ്പെടുന്നു. എന്‍ഡിഎയോട് 23.1 ശതമാനം പേരും താല്‍പര്യം പ്രകടിപ്പിക്കുന്നു.

യുഡിഎഫിനെ പിന്തുണക്കുന്നവരില്‍ 28.3 ശതമാനം പേര്‍ ശശി തരൂരിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഇഷ്ടപ്പെടുന്നു. വി ഡി സതീശനെ 15.4 ശതമാനം പേരും.

എല്‍ഡിഎഫിനെ ഇഷ്ടപ്പെടുന്നവരില്‍ 24.2 ശതമാനം പേര്‍ കെ കെ ഷൈലജയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഇഷ്ടപ്പെടുന്നു. നിലവിലെ മുഖ്യമന്ത്രി പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി 17.5 ശതമാനം പേര്‍ ആഗ്രഹിക്കുന്നു. എന്‍ഡിഎയില്‍ നിന്ന് ആരുടെ പേരും സര്‍വേ ഫലത്തിലില്ല.

Content Highlights:

dot image
To advertise here,contact us
dot image