
കൊച്ചി: ഇടപ്പള്ളിയിൽ അഞ്ചും ആറും വയസുള്ള കുട്ടികളെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച കേസിൽ മൂന്ന് ഒമാൻ സ്വദേശികൾ കസ്റ്റഡിയിൽ. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് പ്രതികളെന്ന് സംശയിക്കുന്നവരെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്. ഇവരെ നിലവിൽ ചോദ്യം ചെയ്തുവരികയാണ്. അതേസമയം, കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതല്ലെന്നും മിഠായി നൽകാൻ മാത്രമാണ് ശ്രമിച്ചതെന്നുമുളള സംശയവും പൊലീസിനുണ്ട്.
ഇന്നലെ വൈകുന്നേരമാണ് ഇടപ്പള്ളിയിൽ കുട്ടികളെ തട്ടികൊണ്ട് പോകാൻ ശ്രമം നടന്നത്. ട്യൂഷൻ കഴിഞ്ഞ് വരികയായിരുന്ന കുട്ടികളെ കാറിലുണ്ടായിരുന്ന മൂന്നംഗ സംഘം മിഠായി കാണിച്ച് സ്വാധീനിക്കാൻ ശ്രമിച്ചുവെന്നും എന്നാൽ അവർ വാങ്ങാൻ കൂട്ടാക്കാത്തത് മൂലം ബലംപ്രയോഗിച്ച് കാറിലേക്ക് കയറ്റാൻ ശ്രമിച്ചുവെന്നുമാണ് പരാതി. ഒരു സ്ത്രീയും രണ്ടു പുരുഷന്മാരുമാണ് കാറിൽ ഉണ്ടായിരുന്നത് എന്നായിരുന്നു പുറത്തുവന്ന വിവരം
Content Highlights: 3 oman nationals at custody under suspicion of trying to kidnap young kids