
കൽപ്പറ്റ: വയനാട് മാനന്തവാടിയിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ബൈക്ക് നിയന്ത്രണം വിട്ട് ബസ്സിൽ ഇടിക്കുകയായിരുന്നു. മൈസൂർ സ്വദേശി ആനന്ദാണ് മരിച്ചത്.
മാനന്തവാടി ബാവലി റോഡിൽ വെച്ചാണ് അപകടം സംഭവിച്ചത്. നിയന്ത്രണം തെറ്റിയ ബൈക്ക് ബസ്സിനടിയിലേക്ക് പാഞ്ഞു കയറുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന സുഹൃത്തിനെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Content Highlight : The bike lost control and hit the bus; A young man met a tragic end in Mananthavadi