ഡിജെ പാര്‍ട്ടിക്കിടെ സംഘര്‍ഷം; അപമര്യാദയായി പെരുമാറിയതിന് കുത്തേറ്റ യുവാവിനെതിരെയും കേസ്

ആയുധം ഉപയോഗിച്ച് മാരകമായി പരിക്കേല്‍പ്പിച്ചെന്നാണ് യുവാവിന്‍റെ പരാതി

dot image

കൊച്ചി: എറണാകുളം കത്രിക്കടവില്‍ ബാറില്‍ ഡിജെ പാര്‍ട്ടിക്കിടെ യുവാവിനെ കുത്തിയ സംഭവത്തില്‍ കേസ്. യുവാവിനെതിരെയും യുവതിക്കെതിരെയും പൊലീസ് കേസെടുത്തു. യുവാവിനെ കുത്തിയെന്ന പരാതിയിലാണ് ഉദയം പേരൂര്‍ സ്വദേശിനിക്കെതിരെ കേസെടുത്തത്. ആയുധം ഉപയോഗിച്ച് മാരകമായി പരിക്കേല്‍പ്പിച്ചെന്നാണ് കേസ്.

തന്നോട് അപമര്യാദമായി പെരുമാറിയെന്ന യുവതിയുടെ പരാതിയിലാണ് യുവാവിനെതിരെ കേസെടുത്തത്. അപമര്യാദമായി പെരുമാറിയതിനാണ് ആക്രമിച്ചതെന്നാണ് യുവതിയുടെ മൊഴി. പൊട്ടിയ വൈന്‍ ഗ്ലാസ് ഉപയോഗിച്ചാണ് യുവതി യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചത്.

ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം. സിനിമാ താരങ്ങള്‍ അടക്കം പാര്‍ട്ടിയിലേക്ക് എത്തിയിരുന്നു എന്നാണ് വിവരം. യുവാവിന്റെ കഴുത്തിനാണ് കുത്തേറ്റത്. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണ്.

Content Highlights: kochi dj party Conflict Case filed against youth for indecent behavior

dot image
To advertise here,contact us
dot image