മുജാഹീദിനും ജമാ അത്തെ ഇസ്ലാമിയും ആഘോഷവുമായി വരുമോ?; കാന്തപുരം വിഭാഗത്തെ പരിഹസിച്ച് ജിഫ്രി തങ്ങള്‍

കാന്തപുരം വിഭാഗം സമസ്ത നൂറാം വാര്‍ഷികം ആഘോഷിക്കാനിരിക്കുന്ന പശ്ചാതലത്തിലാണ് തങ്ങളുടെ പരിഹാസം

dot image

കോഴിക്കോട്: സമസ്ത നൂറാം വാര്‍ഷിക ആഘോഷവുമായി ബന്ധപ്പെട്ട് കാന്തപുരം വിഭാഗത്തെ പരിഹസിച്ച് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. ഹോട്ടലില്‍ കയറിയാല്‍ പൈസ ഞാന്‍ കൊടുക്കാമെന്ന് പലരും പറയാറുണ്ടെന്നും അതുപോലെയാണ് സമസ്തയുടെ നൂറാം വാര്‍ഷികവുമെന്നും തങ്ങള്‍ പറഞ്ഞു. കാന്തപുരം വിഭാഗം നൂറാം വാര്‍ഷികം ആഘോഷിക്കാനിരിക്കുന്ന പശ്ചാതലത്തിലാണ് തങ്ങളുടെ പരിഹാസം.സമസ്ത സ്ഥാപക ദിനാഘോഷത്തിനിടയിലായിരുന്നു തങ്ങളുടെ പ്രസംഗം. പ്രസംഗത്തിനിടയിൽ മുജാഹിദീനും ജമാഅത്തെ ഇസ്‌ലാമിയും ഇനി ആഘോഷവുമായി വരുമോ എന്ന് തങ്ങൾ പരിഹസിക്കുകയും ചെയ്തു.

യഥാർത്ഥ ആഘോഷം തങ്ങളുടേതാണ്. ഞങ്ങള്‍ ആഘോഷിക്കും എന്ന് എല്ലാവരും പറയുന്നത് ആ സംഘടനയ്ക്ക് അത്രത്തോളം മഹത്വം ഉള്ളതുകൊണ്ടാണെന്നും അത്തരക്കാരോട് തനിക്ക് പറയാനുള്ളത് കേരള ജംഇയത്തുല്‍ ഉലമയുടെ നൂറാം വാര്‍ഷികം ആഘോഷിക്കേണ്ടവര്‍ ആഘോഷിക്കുമ്പോള്‍ നിങ്ങളുടെ ഭാഗത്ത് നിന്ന് എല്ലാ സഹായസഹകരണം വേണമെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.

Content Highlights- Will Mujahideen and Jamaat-e-Islami come with a celebration?; Jifri Thangal

dot image
To advertise here,contact us
dot image