പാലക്കാട് സദാചാര ആക്രമണം; യുവതിയുമായി ബൈക്കിൽ പോയത് ചോദ്യം ചെയ്ത് മർദനം,യുവാവിൻ്റെ വാരിയെല്ലിനുൾപ്പടെ പരിക്ക്

മര്‍ദനത്തില്‍ യുവാവിന്റെ വാരിയെല്ലിന് ക്ഷതവും ശരീരമാസകലം പരിക്കും പറ്റിയിട്ടുണ്ട്

dot image

പാലക്കാട്: പാലക്കാട് ചാലിശേരിയില്‍ സദാചാര ആക്രമണത്തെ തുടര്‍ന്ന് യുവാവിന് ക്രൂരമര്‍ദനം. പെണ്‍സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിച്ചതിനാണ് യുവാവിന് ക്രൂര മര്‍ദനം നേരിടേണ്ടി വന്നത്. മര്‍ദനത്തില്‍ യുവാവിന്റെ വാരിയെല്ലിന് ക്ഷതവും ശരീരമാസകലം പരിക്കും പറ്റിയിട്ടുണ്ട്. കപ്പൂര്‍ വട്ടക്കുന്ന് ഉന്നതിയിലെ കള്ളിത്തൊടി വീട്ടില്‍ സംഗീത് (42) , കിഴക്കേകാട്ടില്‍ വീട്ടില്‍ ശിവന്‍ (47) എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ ദിവസമാണ് സംഭവം. ബൈക്കില്‍ യുവതിയെ വട്ടക്കുന്നിലെ വീട്ടില്‍ കൊണ്ടുവന്നിറക്കിയത് കണ്ട പ്രതികള്‍ യുവാവിനെ ചോദ്യം ചെയ്യുകയും ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

Content Highlights- Palakkad moral attack; Man beaten after questioning him about riding a bike with a young woman

dot image
To advertise here,contact us
dot image