കഴക്കൂട്ടത്ത് ലഹരി സംഘത്തിൻ്റെ വിളയാട്ടം; യുവതിക്ക് മേൽ ചായ ഒഴിച്ചു, ചോദിക്കാൻ ചെന്നവരെ തല്ലി, അസഭ്യവർഷവും

പൊലീസെത്തി മൂന്നുവരെയും കസ്റ്റഡിയിലെടുത്തെങ്കിലും സ്റ്റേഷനിലും സംഘം അസഭ്യ വര്‍ഷം തുടര്‍ന്നു

dot image

തിരുവനന്തപുരം: കഴക്കൂട്ടത്ത് ലഹരി സംഘത്തിൻ്റെ വിളയാട്ടം. തിരുവനന്തപുരം കഴക്കൂട്ടത്ത് ബൈപ്പാസ് ജംഗ്ഷനിലെത്തിയ മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയത്. ഇവിടെ ചായ കുടിക്കാന്‍ എത്തിയ യുവതിയുടെ ദേഹത്ത് ചായ ഒഴിക്കുകയും തൊട്ടടുത്തുനിന്ന് സ്ത്രീകളെയും ഉപദ്രവിക്കുകയും ചെയ്ത സംഘത്തോട് ചോദിക്കാന്‍ എത്തിയവരെ തല്ലുകയും ചെയ്തു. പിന്നാലെ പൊലീസെത്തി മൂന്നുവരെയും കസ്റ്റഡിയിലെടുത്തെങ്കിലും സ്റ്റേഷനിലും സംഘം അസഭ്യ വര്‍ഷം തുടര്‍ന്നു. വാഹനങ്ങള്‍ക്കും ഇവര്‍ കേടുപാട് വരുത്തിയതായും പരാതിയുണ്ട്.

Content Highlights- Drug gang's rampage in Kazhakoottam; Tea poured over young woman

dot image
To advertise here,contact us
dot image