കുറുപ്പംപടിയില്‍ ജോലി കഴിഞ്ഞ് പൊടി കളയവെ യുവാവിൻ്റെ പിൻഭാഗത്ത് കംപ്രസർ ഉപയോഗിച്ച് കാറ്റടിച്ചു, ഗുരുതര പരിക്ക്

ശക്തിയുള്ള കാറ്റായതിനാല്‍ ഇത് ശരീരത്തിനകത്തേക്ക് കയറുകയായിരുന്നു

dot image

കൊച്ചി: കംപ്രസര്‍ ഉപയോഗിച്ച് ഇതരസംസ്ഥാന തൊഴിലാളിയുടെ പിന്‍ഭാഗത്ത് കാറ്റടിച്ച സംഭവത്തില്‍ യുവാവിന് ഗുരുതര പരിക്ക്. എറണാകുളം കുറുപ്പംപടിയിലാണ് സംഭവം. പ്ലൈവുഡ് ഫാക്ടറിയിലെ ജീവനക്കാരനായ ഇതരസംസ്ഥാന തൊഴിലാളിയെയാണ് ജോലി കഴിഞ്ഞ് ശരീരത്തിലെ പൊടികളയുന്നതിനിടയില്‍ പിന്‍ഭാഗത്ത് നിന്ന് കാറ്റടിച്ചത്. ശക്തിയുള്ള കാറ്റായതിനാല്‍ ഇത് ശരീരത്തിനകത്തേക്ക് കയറുകയായിരുന്നു. യുവാവിൻ്റെ ആന്തരികാവയവങ്ങള്‍ക്ക് ഉള്‍പ്പടെ ഗുരുതര പരിക്കുണ്ട്. കമ്പനിയില്‍ യുവാവിനൊപ്പം തന്നെ ജോലി ചെയ്യുന്ന ഒഡീഷ സ്വദേശികളായ പ്രശാന്ത് ബഹറ, ബയാഗ് സിംഗ് എന്നിവരെ സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തു.

Content Highlights- While dusting off his body after work, a young man was hit in the back with a compressor, seriously injured

dot image
To advertise here,contact us
dot image