
കൊല്ലം: കാറില്‍ പെട്രോള്‍ അടിച്ചശേഷം പണം നല്‍കാതെ കടന്നുകളഞ്ഞ തമിഴ്നാട് സ്വദേശികള്‍ പൊലീസ് പിടിയില്‍. തിരുനെല്‍വേലി സ്വദേശികളായ ചുടലൈകണ്ണന്, ബന്ധു കണ്ണന് എന്നിവരാണ് പുനലൂര്‍ പൊലീസിന്റെ പിടിയിലായത്. ഇന്നലെ വൈകിട്ട് ചെമ്മന്തൂരിലെ പെട്രോള്‍ പമ്പിലാണ് കേസിനാസ്പദമായ സംഭവം.
3000 രൂപയ്ക്ക് പെട്രോള്‍ അടിച്ചശേഷം പണം നല്‍കാതെ കടന്നുകളയുകയായിരുന്നു. ജീവനക്കാരി ബഹളംവെച്ച് കാറിന് പിന്നാലെ ഓടിയെങ്കിലും പ്രതികള്‍ രക്ഷപ്പെട്ടു. പിന്നാലെ പുനലൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതി നല്കി മണിക്കൂറുകള്‍ക്കകം തന്നെ പ്രതികള്‍ പിടിയിലായി.
Content Highlights: Tamil Nadu natives arrested by police for escaping from paying for petrol