
കൊച്ചി: റിപ്പോര്‍ട്ടര്‍ ടിവി ഹെഡ് - ഡിജിറ്റല്‍ ആയി മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് ജിമ്മി ജെയിംസ് ചുമതലയേറ്റു. രണ്ടര പതിറ്റാണ്ടിലേറെയായി മലയാള മാധ്യമ രംഗത്തെ നിറസാന്നിധ്യമാണ് ജിമ്മി ജെയിംസ്. ടിവി ഐ, എന്‍ടിവി എന്നിവിടങ്ങളില്‍ നിന്നാണ് മാധ്യമപ്രവര്‍ത്തനത്തിന്റെ തുടക്കം. ശേഷം 2001ല്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ ഭാഗമായി. രണ്ട് പതിറ്റാണ്ടോളം എഷ്യാനെറ്റ് ന്യൂസില്‍ പ്രവര്‍ത്തിച്ച ജിമ്മി ജെയിംസ് കോര്‍ഡിനേറ്റിംഗ് എഡിറ്ററായിരിക്കെയാണ് 2021ല്‍ ഏഷ്യാനെറ്റില്‍ നിന്നും രാജി വെച്ചത്. ശേഷം സെന്റര്‍ ഫോര്‍ ഫിനാന്‍ഷ്യല്‍ അക്കൗണ്ടബിലിറ്റിയുടെ കമ്മ്യൂണിക്കേഷന്‍ ഹെഡ് ആയി പ്രവര്‍ത്തിച്ചു. രാജ്യത്ത് സാമ്പത്തിക സുസ്ഥിരതയും സുതാര്യതയും ഉറപ്പുവരുത്തുന്നതിനായി പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര സംവിധാനമാണ് സെന്റര്‍ ഫോര്‍ ഫിനാന്‍ഷ്യല്‍ അക്കൗണ്ടബിലിറ്റി. പിന്നീട് ദി ഫോര്‍ത്തില്‍ എക്സിക്യൂട്ടിവ് എഡിറ്ററായും ന്യൂസ് 18ല്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്ററായും പ്രവര്‍ത്തിച്ചു.
പോയിന്റ് ബ്ലാങ്ക് എന്ന അഭിമുഖ പരിപാടിയിലൂടെ കേരളത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ-കലാ രംഗങ്ങളില്‍ ഏറെ ശ്രദ്ധേയമായ ചര്‍ച്ചകള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന മാധ്യമ പ്രവര്ത്തകന് കൂടിയാണ് ജിമ്മി ജെയിംസ്. ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റ് എന്ന എന്ന നിലയിലും ജിമ്മി ജെയിംസ് വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. മികച്ച അഭിമുഖ കര്‍ത്താവ്, മികച്ച ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റ്, മികച്ച റിപ്പോര്‍ട്ടര്‍ എന്നീ വ്യത്യസ്ത വിഭാഗങ്ങളില്‍ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡിനും ജിമ്മി ജെയിംസ് അര്‍ഹനായിട്ടുണ്ട്.
Content Highlights: Jimmy James takes over as Digital Head of Reporter TV