തൊഴിൽ ചൂഷണമെന്ന് ആരോപണം; എറണാകുളത്ത് ഓൺലൈൻ ടാക്സി ഡ്രൈവർമാർ പണിമുടക്കിൽ

സ്വകാര്യമായി ഓടുന്ന ഓൺലൈൻ ടാക്സി വാഹനങ്ങൾ തടയാനും സംഘടനകൾ ആഹ്വാനം ചെയ്തിട്ടുണ്ട്

തൊഴിൽ ചൂഷണമെന്ന് ആരോപണം; എറണാകുളത്ത് ഓൺലൈൻ ടാക്സി ഡ്രൈവർമാർ പണിമുടക്കിൽ
dot image

കൊച്ചി: എറണാകുളത്ത് ഓൺലൈൻ ടാക്സി ഡ്രൈവർമാർ പണിമുടക്കിൽ. ഊബർ അടക്കമുള്ള വൻകിട കമ്പനികൾ തൊഴിൽ ചൂഷണം ചെയ്യുന്നു എന്നാരോപിച്ചാണ് പ്രതിഷേധം. ഓൺലൈൻ ടാക്സി കമ്യൂണിറ്റിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. ഓൺലൈൻ ടാക്സി രംഗത്ത് നിരക്ക് ഏകീകരണം വേണമെന്നും ഇവർ ആവശ്യപ്പെടുന്നു. രാവിലെ ആറുമുതൽ വൈകുന്നേരം ആറ് വരെയാണ് പണിമുടക്ക്.

സ്വകാര്യമായി ഓടുന്ന ഓൺലൈൻ ടാക്സി വാഹനങ്ങൾ തടയാനും സംഘടനകൾ ആഹ്വാനം ചെയ്തിട്ടുണ്ട്. സമരത്തിൽ വിവിധ യൂണിയനുകൾ പങ്കെടുക്കും. കൊച്ചി കളക്ടറേറ്റിന് മുന്നിൽ ടാക്സി തൊഴിലാളികൾ പ്രതിഷേധം സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. സിഐടിയു, എഐടിയുസി യൂണിയനുകൾ സമരത്തിന് പിന്തുണ നൽകും.

Content Highlights: online taxi drivers strike today

dot image
To advertise here,contact us
dot image