ഡോ. വി പി ഗംഗാധരന് വധഭീഷണി; 8.25 ലക്ഷം രൂപ ബ്ലഡ് മണി നല്‍കണമെന്ന് ആവശ്യം, കേസെടുത്തു

വധഭീഷണി, പണം തട്ടിയെടുക്കല്‍ ശ്രമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുത്തു

dot image

കൊച്ചി: പ്രമുഖ കാന്‍സര്‍രോഗ വിദഗ്ധന്‍ ഡോ. വി പി ഗംഗാധരന് വധഭീഷണി. 8.25 ലക്ഷം രൂപ ബ്ലഡ് മണി നല്‍കിയില്ലെങ്കില്‍ കൊലപ്പെടുത്തുമെന്നാണ് കത്ത്. തുടര്‍ന്ന് ഡോക്ടര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മരട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വധഭീഷണി, പണം തട്ടിയെടുക്കല്‍ ശ്രമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

ചികിത്സാപിഴവ് കാരണം പെണ്‍കുട്ടി മരിച്ചെന്നും അമ്മ ജീവനൊടുക്കിയെന്നും കത്തില്‍ ആരോപിക്കുന്നു. നീതി നേടി പെണ്‍കുട്ടിയുടെ പിതാവ് തങ്ങളെ സമീപിച്ചെന്നും കത്തില്‍ ചൂണ്ടികാട്ടി. മുംബൈയിലെ 'സിറ്റിസണ്‍ ഫോര്‍ ജസ്റ്റിസ്' എന്ന പേരിലാണ് കത്ത്.

തപാല്‍ വഴി മെയ് 17 നാണ് കത്ത് ലഭിച്ചത്. കത്തില്‍ നല്‍കിയ ക്യൂആര്‍ കോഡ് വഴി ബിറ്റ് കോയിന്‍ ആയി പണം കൈമാറണമെന്നാണ് അറിയിച്ചത്. പണം നല്‍കിയില്ലെങ്കില്‍ ഡോക്ടറുടെയും കുടുംബത്തിന്റെയും ജീവന്‍ അപകടത്തിലാക്കുമെന്നും കത്തിലൂടെ മുന്നറിയിപ്പ് നല്‍കി. തപാല്‍ വകുപ്പുമായി ചേര്‍ന്നാണ് നിലവില്‍ അന്വേഷണം നടക്കുന്നത്.

Content Highlights: Threat against cancer Specialist dr gangadharan

dot image
To advertise here,contact us
dot image