
കണ്ണൂർ: കണ്ണൂർ പയ്യന്നൂരിൽ ഗൂഗിള്‍ മാപ്പ് നോക്കി പോയ കാർ പയ്യന്നൂർ കാനായി വണ്ണാത്തിപ്പുഴയിൽ ഒഴുകിപ്പോയി. കാർ പാലം കടക്കുന്നതിനിടെയായിരുന്നു സംഭവം. കാറിലുണ്ടായിരുന്ന യാത്രാക്കാരെ നാട്ടുകാർ രക്ഷിച്ചു. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം.
കാറിലുണ്ടായിരുന്ന തൃക്കരിപ്പൂർ ഉടുമ്പുംതല സ്വദേശികളായ ഹുസൈൻ, മുഹമ്മദ് കുഞ്ഞി, ഹാരിസ് എന്നിവരെയാണ് നാട്ടുകാർ ചേർന്ന് അദ്ഭുതകരമായി രക്ഷപ്പെടുത്തിയത്.
കാർ അപകടത്തിൽപ്പെടുകയും യാത്രാക്കാരെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു. എന്നാൽ കാർ ഒഴുകിപ്പോയി. പാലത്തിനു മുകളിലൂടെയുള്ള വെള്ളത്തിന്റെ കുത്തൊഴുക്ക് മനസിലാക്കാതെ വണ്ടിയിറക്കിയതാണ് അപകട കാരണമെന്ന് നാട്ടുകാർ പറഞ്ഞു. അതേസമയം കനത്ത മഴയിൽ പുഴ കരകവിഞ്ഞൊഴുകുകയാണ്.
Content Highlights:Car caught in a flood after looking at Google Maps