മണിമാരന്‍ ഒടുവില്‍ പിടിയില്‍; പൂട്ടിയിട്ട വീടുകള്‍ ദൗര്‍ബല്യമായ കള്ളനെ പിടികൂടിയത് കാലമലൈ പൊലീസ്

തെലങ്കാന സ്വദേശിയാണ് പിടിയിലായ മണിമാരൻ

dot image

പാലക്കാട്: പ്രതിഭാനഗർ കോളനി കവർച്ച കേസിൽ കുപ്രസിദ്ധ മോഷ്ടാവ് മണിമാരൻ പൊലീസിന്റെ പിടിയിൽ. തെലങ്കാന സ്വദേശിയാണ് ഇയാൾ. കോയമ്പത്തൂർ കാരമലൈ പൊലീസാണ് മണിമാരനെ പിടികൂടിയത്.

പാലക്കാട് കൽമണ്ഡപം പ്രതിഭാനഗറിലെ പൂട്ടിക്കിടന്ന വീടുകളിൽ നിന്ന് പണവും സ്വർണവും കവർച്ച ചെയ്ത കേസിലാണ് ഇയാളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. കവർച്ചയുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി പ്രതിയെ കസബ പൊലീസ് കസ്റ്റഡിയിൽ വാങ്ങും.

പ്രതിഭാനഗറിലെ കവർച്ചയ്ക്ക് പുറമേ മണിമാരൻ തമിഴ്‌നാട്ടിലും ആന്ധ്രപ്രദേശിലും തെലങ്കാനയിലുമായി അൻപതോളം കവർച്ചകളും നടത്തിയിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

Content Highlights: Police arrest thief Manimaran in Palakkad Pratibha Nagar Colony robbery case

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us