തിരുവനന്തപുരം വക്കത്ത് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ച നിലയില്‍

സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ കടയ്ക്കാവൂര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു

dot image

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. വക്കത്താണ് സംഭവം. വക്കം ഫാര്‍മേഴ്‌സ് സഹകരണ ബാങ്ക് ജീവനക്കാരന്‍ അനില്‍കുമാര്‍ (55), ഭാര്യ ഷീജ (50), മക്കളായ അശ്വിൻ (25), ആകാശ് (22) എന്നിവരാണ് മരിച്ചത്. നാല് മൃതദേഹങ്ങളും തൂങ്ങിയ നിലയിലായിരുന്നു.

സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ കടയ്ക്കാവൂര്‍ പൊലീസില്‍ വിവരം അറിയിച്ചു. തുടർന്ന് കടയ്ക്കാവൂർ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ പോസ്റ്റ്‌മോര്‍ട്ടം നടപടികൾക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തില്‍ കടക്കാവൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളൂ എന്ന് റൂറല്‍ എസ് പി പറഞ്ഞു. ഒരു ഡയറി ലഭിച്ചിട്ടുണ്ട്. ഇത് വിശദമായി പരിശോധിക്കേണ്ടതുണ്ട്. കുടുംബത്തിന്റെ സാമ്പത്തിക ബാധ്യത സംബന്ധിച്ച് പരിശോധിച്ചുവരികയാണെന്നും എസ് പി പറഞ്ഞു.

Content Highlights- Four from one family found dead in Thiruvananthapuram

dot image
To advertise here,contact us
dot image