പൊലീസിനും ഭർതൃവീട്ടുകാർക്കുമെതിരെ എഫ്ബി കുറിപ്പ്;പിന്നാലെ പഞ്ചായത്ത് അംഗത്തെയും മക്കളെയും കാണാനില്ലെന്ന് പരാതി

മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പ് മദ്യത്തിനും മുന്തിയ ഭക്ഷണത്തിനും കൈക്കൂലിയ്ക്കും മുന്നിൽ അടിയറവ് പറയുന്നതാകരുതെന്നും ഫേസ്ബുക്ക് കുറിപ്പിൽ വിമർശവം

dot image

കോട്ടയം: അതിരമ്പുഴ പഞ്ചായത്ത് അംഗത്തെയും പെൺമക്കളെയും കാണാനില്ലെന്ന് പരാതി. 20-ാം വാർഡ് അംഗം ഐ സി സാജനെയും 12-ഉം 13-ഉം വയസ്സുള്ള മക്കൾ അമല, അമയ എന്നിവരെയുമാണ് കാണാതായത്. സംഭവത്തിൽ ബന്ധുക്കളുടെ പരാതിയിൽ ഏറ്റുമാനൂർ പൊലീസ് കേസെടുത്തു. സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട് ഭർതൃവീട്ടുകാർക്കെതിരെ യുവതി നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നു.

പൊലീസിനും ഭർതൃവീട്ടുകാർക്കുമെതിരെ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചതിന് പിന്നാലെയാണ് ഇവരെ കാണാതാവുന്നത്. ഐസിയുടെ ഭർത്താവ് സാജൻ നേരത്തെ മരിച്ചു. 50 ലക്ഷം രൂപ ഭർതൃവീട്ടുകാരിൽ നിന്നും വാങ്ങി നൽകാമെന്ന ഉറപ്പ് പൊലീസ് പാലിച്ചില്ലെന്നും ഭർതൃമാതാവിൻ്റെ പീഡനം ഇനി സഹിക്കാൻ കഴില്ലെന്നും യുവതി കുറച്ചിട്ടുണ്ട്.

ഒരു ജനപ്രതിനിധിയായ താൻ നിയമസഹായം തേടിയപ്പോൾ ഇങ്ങനെയെങ്കിൽ സാധാരണക്കാരന്റെ അവസ്ഥ എങ്ങനെയാകുമെന്നും മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പ് മദ്യത്തിനും മുന്തിയ ഭക്ഷണത്തിനും കൈക്കൂലിയ്ക്കും മുന്നിൽ അടിയറവ് പറയുന്നതാകരുതെന്നും ഫേസ്ബുക്ക് കുറിപ്പിൽ ഐസി കുറിച്ചിരിക്കുന്നു.

ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്നും തനിക്കും കുട്ടികൾക്കും എന്ത് സംഭവിച്ചാലും അതിന്റെ ഉത്തരവാദിത്തം കുറിപ്പിൽ പറഞ്ഞിട്ടുള്ളവർക്കാണെന്നും പറഞ്ഞാണ് യുവതി കത്ത് അവസാനിപ്പിച്ചിട്ടുള്ളത്. അതേസമയം, യുവതി നേരത്തെ നൽകിയ പരാതിയിൽ വീഴ്ചയുണ്ടായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് നിർദേശമനുസരിച്ച് സ്വത്ത് നൽകാമെന്ന് ബന്ധുക്കൾ അറിയിച്ചതായും വിവരമുണ്ട്.

Content Highlights: Complaint that Athirampuzha Panchayat member and her daughters are missing

dot image
To advertise here,contact us
dot image