'മന്ത്രിസഭയെ മറികടന്നത് ജനങ്ങൾക്ക് വേണ്ടി, പി ജെ ജോസഫ് എനിക്ക് വേണ്ടി വാദിച്ചു'; അൽഫോൺസ് കണ്ണന്താനം

ജനസമ്പര്‍ക്ക പരിപാടി തന്റെ ആശയമാണെന്നും ഉമ്മന്‍ചാണ്ടി അത് കോപ്പിയടിക്കുകയായിരുന്നുവെന്നും അല്‍ഫോണ്‍സ് കണ്ണന്താനം

dot image

ന്യൂഡല്‍ഹി: നായനാര്‍ മന്ത്രിസഭയെ മറികടന്ന് സ്വകാര്യ കോളേജുകള്‍ക്ക് അനുമതി നല്‍കിയെന്ന പുസ്തകത്തിലെ വെളിപ്പെടുത്തല്‍ വിവാദമായ പശ്ചാത്തലത്തില്‍ പ്രതികരിച്ച് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും ബിജെപി നേതാവുമായ അല്‍ഫോണ്‍സ് കണ്ണന്താനം. മന്ത്രിസഭയെ മറികടന്നത് ജനങ്ങള്‍ക്ക് വേണ്ടിയാണെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

Also Read:

2000ല്‍ താന്‍ ഉന്നത വിഭ്യാഭ്യാസ സെക്രട്ടറിയായിരുന്ന കാലത്ത് വിദ്യാര്‍ത്ഥികള്‍ എന്‍ജീനിയറിങ് വിദ്യാഭ്യാസത്തിന് അടക്കം മറ്റ് സംസ്ഥാനങ്ങളെയായിരുന്നു ആശ്രയിച്ചിരുന്നതെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. അവിടത്തെ വിദ്യാഭ്യാസ സാഹചര്യങ്ങള്‍ മോശമായിരുന്നു. കേരളത്തില്‍ സ്വകാര്യ കോളേജുകള്‍ എന്ന ആശയം മുന്നോട്ടുവെച്ചപ്പോള്‍ വിദ്യാഭ്യാസമന്ത്രിയായിരുന്ന പി ജെ ജോസഫ് പിന്തുണച്ചുവെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. വിഷയം മുഖ്യമന്ത്രിയായിരുന്ന ഇ കെ നായനാര്‍ അറിഞ്ഞപ്പോള്‍ തന്നെ സസ്‌പെന്‍ഡ് ചെയ്യാനാണ് നിര്‍ദേശിച്ചത്. അന്ന് പി ജെ ജോസഫ് തനിക്ക് വേണ്ടി വാദിച്ചു. തന്നെ സസ്‌പെന്‍ഡ് ചെയ്യുമെന്ന് ഇ കെ നായനാര്‍ മന്ത്രിസഭയെ അറിയിച്ചപ്പോള്‍ പി ജെ ജോസഫ് ശക്തമായ നിലപാട് സ്വീകരിച്ചു. ഇതേ തുടര്‍ന്നാണ് തനിക്കെതിരെ നടപടി സ്വീകരിക്കാതിരുന്നതെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു.

ജനസമ്പര്‍ക്ക പരിപാടിയുമായി ബന്ധപ്പെട്ട പുസ്തകത്തിലെ വെളിപ്പെടുത്തലിലും അല്‍ഫോണ്‍സ് കണ്ണന്താനം പ്രതികരിച്ചു. ജനസമ്പര്‍ക്ക പരിപാടി തന്റെ ആശയമാണെന്നും ഉമ്മന്‍ചാണ്ടി അത് കോപ്പിയടിക്കുകയായിരുന്നുവെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. നല്ല കാര്യം കോപ്പിയടിക്കുന്നതില്‍ എതിര്‍പ്പില്ല. എന്നാല്‍ പദ്ധതി എവിടെ നിന്ന് വന്നു എന്ന് ആരും അറിയുന്നില്ലെന്നും അല്‍ഫോണ്‍സ് കണ്ണന്താനം കൂട്ടിച്ചേര്‍ത്തു.

'ദ വിന്നിങ് ഫോര്‍മുല, 52 വെയ്‌സ് ടു ചെയ്ഞ്ച് യുവര്‍ ലൈഫ്' എന്ന തന്റെ പുസ്തകത്തിലായിരുന്നു അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ വിവാദ വെളിപ്പെടുത്തല്‍. നായനാര്‍ മന്ത്രിസഭ അറിയാതെ 33 സ്വകാര്യ എന്‍ജീനയറിങ് കോളേജുകള്‍ക്ക് അനുമതി നല്‍കിയെന്നായിരുന്നു അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞത്. തന്റെ ഇടപെടല്‍ മൂലമാണ് അന്ന് കേരളത്തില്‍ പതിമൂന്ന് സ്വകാര്യ കോളേജുകള്‍ തുറന്നതെന്നും അല്‍ഫോണ്‍സ് കണ്ണന്താനം വ്യക്തമാക്കിയിരുന്നു.

Content Highlights- P J Joseph stand with me when e k nayanar decide to suspend me says alphons kannanthanam

dot image
To advertise here,contact us
dot image