
തിരുവനന്തപുരം: മംഗലപുരത്ത് നിന്ന് കാണാതായ 15 കാരനെ കണ്ടെത്തി. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ ശ്രീഹരിയെയാണ് കണ്ടെത്തിയത്. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ഉടന്‍ മംഗലപുരം പൊലീസ് സ്റ്റേഷനില്‍ എത്തിക്കും. കുട്ടിയെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
കാരമൂട് സ്വദേശി സുഭാഷ് ചിഞ്ചു ദമ്പതികളുടെ മകനാണ് ശ്രീഹരി. ഇന്നലെ ഉച്ചയോടെയായിരുന്നു കുട്ടിയെ കാണാതായത്. അമ്മ വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് വീടുവിട്ടിറങ്ങിയതായിരുന്നു.
Content Highlights: Child who missing from Mangaluru found in Thambanoor