
കല്‍പ്പറ്റ: വയനാട് മേപ്പാടിയില്‍ ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിലുള്ള 'ബോച്ചെ തൗസന്റ് ഏക്കറി'ല്‍ തീപ്പിടിത്തം. ഫാക്ടറിക്ക് സമീപം സ്ഥിതി ചെയ്ത റസ്റ്റൊറൻ്റും കള്ള് ഷാപ്പും പ്രവർത്തിക്കുന്ന ഭാഗത്തായിരുന്നു തീപ്പിടിത്തം. ഹട്ടുകൾ എല്ലാം പൂർണമായി കത്തിനശിച്ചു. ഗ്യാസ് സിലിണ്ടർ പൊട്ടിതെറിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് തീപ്പിടുത്തം ഉണ്ടായത്. ഹട്ടുകളിലേക്ക് ഉൾപ്പടെ തീപടർന്നെങ്കിലും ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവർ ഇറങ്ങിയോടിയതിനാൽ വലിയ അപകടമാണ് ഒഴിവായത്. പിന്നാലെ അഗ്നിശമനാ സേനയെത്തി തീ പൂർണമായി അണച്ചു.
Content Highlights- Fire breaks out in Boche Thousand Acres, Meppadi; Restaurant and toddy shop burnt down, no casualties as people fled