
തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. മിര്‍ മുഹമ്മദ് അലി, കെ ആര്‍ ജ്യോതിലാല്‍, ബിശ്വനാഥ് സിന്‍ബ, പുനീത് കുമാര്‍, കേശവേന്ദ്ര കുമാര്‍, അദീല അബ്ദുളള, ഡോ. എസ് ചിത്ര എന്നിവരെയാണ് വിവിധ ചുമതലകളിലേക്ക് മാറ്റി നിയമിച്ചത്. ഉദ്യോഗസ്ഥരെ വിവിധ വകുപ്പുകളിലേക്ക് മാറ്റി നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ബിജു പ്രഭാകര്‍ വിരമിച്ചതിനെ തുടര്‍ന്ന് മിര്‍ മുഹമ്മദ് അലിയെ കെഎസ്ഇബി ചെയര്‍മാനായി നിയമിച്ചു.
കെ ആര്‍ ജ്യോതിലാലിനെ പൊതുഭരണ വകുപ്പില്‍ നിന്ന് ധനകാര്യ വകുപ്പിലേക്ക് മാറ്റി. അദീല അബ്ദുളളയെ വനിതാ ശിശുക്ഷേമ വകുപ്പിന്റെ ചുമതലയില്‍ നിന്ന് മാറ്റി തദ്ദേശവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയായി നിയമിച്ചു. ബിശ്വനാഥ് സിന്‍ഹയ്ക്ക് വനംവകുപ്പ് അധിക ചുമതല നല്‍കി. അഡീഷണല്‍ ചീഫ് സെക്രട്ടറി പുനീത് കുമാറിനെ തദ്ദേശ സ്വയംഭരണ വകുപ്പിലേക്ക് മാറ്റി. കേശവേന്ദ്ര കുമാര്‍ ധനവകുപ്പ് സെക്രട്ടറിയാകും. ഡോ. എസ് ചിത്രയെ ധനകാര്യ വകുപ്പില്‍ നിന്ന് തദ്ദേശ സ്വയംഭരണ വകുപ്പിലേക്ക് മാറ്റി.
Content Highlights: Reshuffle in kerala ias officers adeela abdulla, kr jyotilal departments change