
പാലക്കാട്: പാലക്കാട് വാളയാറിൽ വൻ ലഹരിവേട്ട. 900 ഗ്രാം എംഡിഎംഎയുമായി തൃശ്ശൂർ നന്ദിക്കര സ്വദേശി ദീക്ഷിത്ത് പിടിയിലായി. കെഎസ്ആർടിസി ബസിൽ കടത്തുകയായിരുന്ന എംഡിഎംഎയുമായാണ് യുവാവിനെ എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടിയത്.
ബെംഗളൂരുവിൽ നിന്നും തൃശ്ശൂരിലേക്ക് ലഹരി കടത്താനായിരുന്നു ശ്രമം. തൃശ്ശൂർ പൂരത്തിനിടെ വിൽപ്പന നടത്താനായാണ് എംഡിഎംഎ എത്തിച്ചതെന്ന് എക്സൈസ് പറയുന്നു.
Content Highlight: Massive drug hunt in Palakkad Walayar Thrissur native arrested |