600 ഗ്രാം എംഡിഎംഎ വേട്ട; പാലക്കാട് രണ്ട് യുവാക്കൾ പിടിയിൽ

കോയമ്പത്തൂരിൽ നിന്നും കെഎസ്ആർടിസി ബസ്സിൽ പാലക്കാട്ടേക്ക് എത്തിയ യുവാക്കളാണ് പിടിയിലായത്

dot image

പാലക്കാട്: പാലക്കാട് നഗരത്തിൽ വൻ എംഡിഎംഎ വേട്ട. 600 ഗ്രാം എംഡിഎംഎയുമായി രണ്ട് പട്ടാമ്പി സ്വദേശികൾ പൊലീസിന്റെ പിടിയിലായി.

കോയമ്പത്തൂരിൽ നിന്നും കെഎസ്ആർടിസി ബസ്സിൽ പാലക്കാട്ടേക്ക് എത്തിയ യുവാക്കളാണ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ടൗൺ സൗത്ത് പൊലീസും, ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ബസ്റ്റാൻഡ് പരിസരത്ത് നടത്തിയ പരിശോധനയിലാണ് യുവാക്കളെ പിടികൂടിയത്.

27 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് നഗരത്തിലും യുവതികള്‍ ഉള്‍പ്പെടെ നാലുപേര്‍ പിടിയിലായിരുന്നു. ബീച്ച് റോഡില്‍ ആകാശവാണിക്ക് സമീപത്ത് വെച്ചാണ് കാറില്‍ കടത്തുകയായിരുന്ന എംഡിഎംഎയുമായി സംഘം പിടിയിലായത്. കണ്ണൂര്‍ എളയാവൂര്‍ സ്വദേശി അമര്‍, കതിരൂര്‍ സ്വദേശിനി ആതിര, പയ്യന്നൂര്‍ സ്വദേശിനി വൈഷ്ണവി, കോഴിക്കോട് കുറ്റ്യാടി സ്വദേശി വാഹിദ് എന്നിവരാണ് അറസ്റ്റിലായത്.

Content Highlights: 600 grams drug caught at palakkad, report

dot image
To advertise here,contact us
dot image