അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്ന കാര്യം അറിയില്ല, സുധാകരന്‍ മാറേണ്ട ആവശ്യമില്ല: ആന്റോ ആന്റണി

തന്നെ പരിഗണിക്കുന്നത് സംബന്ധിച്ച് ഇതുവരെ യാതൊരു അറിവും ലഭിച്ചിട്ടില്ലെന്നും എം പി റിപ്പോർട്ടറിനോട് പറഞ്ഞു

dot image

പത്തനംതിട്ട: കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും കെ സുധാകന്‍ മാറേണ്ട ആവശ്യമില്ലെന്ന് പത്തനംതിട്ട എം പി ആന്റോ ആന്റണി. ആന്റോ ആന്റണിയുടെ പേര് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നുവെന്ന സൂചനകള്‍ക്കിടെയാണ് പ്രതികരണം. കെ സുധാകരന്‍ അധ്യക്ഷ സ്ഥാനത്ത് നിന്നും മാറേണ്ട ആവശ്യമില്ല. ധീരമായി നയിക്കുന്ന മികച്ച നേതാവാണ് കെ സുധാകരന്‍. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നയിച്ച എല്ലാ തിരഞ്ഞെടുപ്പും വിജയിച്ചു. ആദരവും മതിപ്പുമാണ് അദ്ദേഹത്തിനോട് എന്നും ആന്റോ ആന്റണി റിപ്പോര്‍ട്ടര്‍ ടി വിയോട് പറഞ്ഞു.

തന്നെ പരിഗണിക്കുന്നത് സംബന്ധിച്ച് ഇതുവരെ യാതൊരു അറിവും ലഭിച്ചിട്ടില്ല. പാര്‍ട്ടി ഹൈക്കമാന്‍ഡ് ആണ് എല്ലാം തീരുമാനിക്കുന്നത്. കോണ്‍ഗ്രസ് മതേതര ജനാധിപത്യ പാര്‍ട്ടിയാണ്. അന്തിമ തീരുമാനം ഹൈക്കമാന്‍ഡിന്റേത് ആണ് എന്നും ആന്റോ ആന്റണി പറഞ്ഞു.

ആന്റോ ആന്റണിയുടെയും എംഎല്‍എ സണ്ണി ജോസഫിന്റെയും പേരുകളാണ് അധ്യക്ഷസ്ഥാനത്തേക്ക് ഉയര്‍ന്നുകേള്‍ക്കുന്നത്. ക്രൈസ്തവ വിഭാഗത്തില്‍ നിന്നുള്ള നേതാവ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്ന് കേരളത്തിലെ പാര്‍ട്ടിക്കുള്ളില്‍ പൊതു അഭിപ്രായം രൂപപ്പെട്ടിരുന്നു. പ്രത്യേകിച്ച് റോമന്‍ കാത്തലിക് വിഭാഗത്തില്‍ നിന്നുള്ള നേതാവ്. ഈ ആവശ്യത്തെ ഹൈക്കമാന്റും ശരിവെക്കുന്നു എന്ന വിവരമാണ് ഇപ്പോള്‍ ലഭിക്കുന്നത്. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്ന പേരുകളില്‍ സുധാകരന്റെ താല്‍പര്യം കൂടി പരിഗണിച്ചേക്കും. ആന്റോ ആന്റണിക്കാണ് പ്രഥമ പരിഗണനയെന്നാണ് വിവരം.

Content Highlights: anto antony MP Reaction over kpcc President post

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us