''നായയുടെ കടിയേറ്റ ശേഷം വാക്സിൻ എടുത്തിരുന്നു';13 വയസ്സുകാരിയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

എറണാകുളം അമൃത ആശുപത്രിയിൽ നടത്തിയ ആദ്യ പരിശോധനയിൽ പേവിഷബാധ സ്ഥിരീകരിച്ചിരുന്നില്ല. എന്നാൽ പിന്നീട് പബ്ലിക് ഹെൽത്ത് ലാബിൽ നടത്തിയ പരിശോധനയിൽ പേവിഷബാധ സ്ഥിരീകരിക്കുകയായിരുന്നു

dot image

പത്തനംതിട്ട : പത്തനംതിട്ട പുല്ലാട് 13 വയസ്സുകാരി നായയുടെ കടിയേറ്റ് ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. നായയുടെ കടിയേറ്റശേഷം ഭാഗ്യലക്ഷ്മിക്ക് വാക്സിൻ എടുത്തിരുന്നു. കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ നിന്നുമാണ് വാക്സിൻ എടുത്തിരുന്നത്.

എറണാകുളം അമൃത ആശുപത്രിയിൽ നടത്തിയ ആദ്യ പരിശോധനയിൽ പേവിഷബാധ സ്ഥിരീകരിച്ചിരുന്നില്ല. എന്നാൽ പിന്നീട് പബ്ലിക് ഹെൽത്ത് ലാബിൽ നടത്തിയ പരിശോധനയിൽ പേവിഷബാധ സ്ഥിരീകരിക്കുകയായിരുന്നു. പബ്ലിക് ഹെൽത്ത് ലാബിലെ പരിശോധനയിൽ പേവിഷബാധ സ്ഥിരീകരിച്ചതായി പത്തനംതിട്ട ഡിഎംഒയും വ്യക്തമാക്കി. എന്നാൽ കുട്ടിയുടെ പോസ്റ്റ്മോർ‌ട്ടം നടത്തിയിരുന്നില്ലെന്നും പോസ്റ്റ്മോർട്ടം നടത്താത്തതിനാൽ മരണകാരണം പേവിഷബാധ തന്നെ എന്ന് സ്ഥിരീകരിക്കാൻ കഴിയില്ലെന്നും ഡിഎംഒ പറഞ്ഞു.

കഴിഞ്ഞ ഡിസംബർ 13നാണ് വീടിന് സമീപം വെച്ച് ഭാഗ്യലക്ഷ്മിക്ക് നായയുടെ കടിയേറ്റത്. ഏപ്രിൽ മൂന്നിന് പെൺകുട്ടി ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിക്കുകയായിരുന്നു. പിന്നീട് ഏപ്രിൽ 9 ന് എറണാകുളം അമൃത ആശുപത്രിയിൽ വച്ച് മരണം സംഭവിക്കുകയായിരുന്നു.

content highlights : More details emerge on 13-year-old girl's death after being vaccinated after being bitten by a dog

dot image
To advertise here,contact us
dot image