
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ചു. വിഴിഞ്ഞത്തെ പ്രത്യേക വേദിയിലാണ് ഉദ്ഘാടനച്ചടങ്ങുകള്‍ നടന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറും മന്ത്രിമാരും എംപിമാരും വേദിയിലുണ്ടായിരുന്നു.
Content Highlights: Vizhinjam Port, India's first container transshipment port, Inauguration Live Update
വിഴിഞ്ഞം പുതിയ വികസനത്തിന്‍റെ പ്രതീകമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇവിടെ ലോകത്തിലെ വലിയ ചരക്ക് കപ്പലുകളെത്തും. ഇതുവരെ ഇന്ത്യയുടെ 70 ശതമാനം ട്രാന്‍സ്ഷിപ്പ്മെന്‍റ് മറ്റ് തുറമുഖങ്ങളിലൂടെയായിരുന്നു. ഇനി രാജ്യത്തിന്‍റെ പണം രാജ്യത്തിന് തന്നെ ലഭിക്കും. കേരളത്തിന് ഇതില്‍ വലിയ പങ്കുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
നാടിന്റെ അഭിമാനമുഹൂര്‍ത്തമെന്ന് മുഖ്യമന്ത്രി
കേരളത്തിന്റെ സ്വപ്നസാഫല്യമാണിത്. നാടിന്റെ അഭിമാനമുഹൂര്‍ത്തമാണിത്. ഇതു കേവലം ഒരു തുറമുഖ കവാടം തുറക്കലല്ല. മൂന്നാം മില്ലേനിയത്തിലെ വികസന സാധ്യതകളിലേക്കുള്ള രാജ്യത്തിന്റെ മഹാകവാടം തുറക്കലാണ്. ഇന്ത്യയെ സാര്‍വദേശീയ മാരിടൈം വ്യാപാര ലോജിസ്റ്റിക്‌സ് ഭൂപട ശൃംഖലയില്‍ കണ്ണിചേര്‍ക്കുന്ന മഹാസംരംഭം. രാജ്യത്തിൻ്റെ ചരിത്രത്തിന്റെ വിസ്മൃതിയില്‍ നിന്ന് വിഴിഞ്ഞത്തെ വീണ്ടെടുത്ത് നവീകരിച്ച് വികസിപ്പിച്ചു്സാര്‍വദേശീയ തുറമുഖമാക്കി മാറ്റിയത് കേരളത്തിലെ എൽഡിഎഫ് സര്‍ക്കാരിന്റെ ഇച്ഛാശക്തിയാണ്... നിശ്ചയദാര്‍ഢ്യമാണ്...
മുഖ്യമന്ത്രി പിണറായി വിജയന്‍
മുഖ്യമന്ത്രി പിണറായി വിജയനെ വിഴിഞ്ഞത്തിന്റെ ശില്‍പ്പിയെന്ന് വിശേഷിപ്പിച്ച് മന്ത്രി വി എന്‍ വാസവന്‍. വിഴിഞ്ഞം തുറമുഖം പൂര്‍ണതയിലെത്താന്‍ കാരണം പിണറായി സര്‍ക്കാരിന്റെ ഇച്ഛാശക്തിയാണ്. മുഖ്യമന്ത്രി നേതൃപരമായ പങ്ക് വഹിച്ചു. ഇത് അഭിമാനകരമായ നേട്ടമാണെന്നും വി എന്‍ വാസവന്‍ സ്വാഗത പ്രസംഗത്തില്‍ പറഞ്ഞു.
പ്രധാനമന്ത്രി വേദിയില്‍
പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനും ഉള്‍പ്പടെ വേദിയില്‍
അദാനി വേദിയിലെത്തി
കണ്ണൂരിൽ കോൺഗ്രസിന്റെ പ്രകടനം
വിഴിഞ്ഞം തുറമുഖ ഉദ്ഘാടനം അല്‍പസമയത്തിനകം നടക്കാനിരിക്കെ ഉമ്മൻചാണ്ടിക്ക് അഭിവാദ്യമർപ്പിച്ച് കണ്ണൂരിൽ കോൺഗ്രസിന്റെ പ്രകടനം. വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തിന് പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്തതിലും പ്രതിഷേധമുണ്ട്. കണ്ണൂർ ഡിസിസിയുടെ നേതൃത്വത്തിലാണ് പ്രകടനം.
പ്രധാനമന്ത്രി വിഴിഞ്ഞത്ത്
പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഉള്‍പ്പടെ വിഴിഞ്ഞത്തെത്തി. ഉദ്ഘടന ചടങ്ങുകള്‍ അല്‍പസമയത്തിനകം ആരംഭിക്കും.
വിഴിഞ്ഞം പദ്ധതി ഉമ്മൻ ചാണ്ടിയുടെ കുഞ്ഞാണെന്ന് എം എം ഹസന്‍. അതിനെ ഭ്രൂണാവസ്ഥയിൽ ഇല്ലാതാക്കാൻ ശ്രമിച്ചവരാണ് സിപിഐഎം. പ്രതിപക്ഷ നേതാവിനെ സർക്കാർ അപമാനിച്ചു. അർഹിക്കുന്ന രീതിയിൽ അല്ല ക്ഷണിച്ചത്. ക്ഷണിക്കാൻ സംസ്ഥാന സർക്കാരിന് താൽപര്യമുണ്ടായിരുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.
പ്രധാനമന്ത്രി പാങ്ങോട് എത്തി
പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം പാങ്ങോട് എത്തി.
പ്രധാനമന്ത്രി വിഴിഞ്ഞത്തേക്ക്
പ്രധാനമന്ത്രി നരേന്ദ്ര മോദി വിഴിഞ്ഞത്തേക്ക് തിരിച്ചു. രാജ്ഭവനിൽ നിന്നും പ്രധാനമന്ത്രി യാത്ര തിരിച്ചു,. പാങ്ങോട് സൈനിക ക്യാമ്പിൽ നിന്നുമാണ് വിഴിഞ്ഞത്തേക്ക് തിരിക്കുക. വ്യോമസേനയുടെ ഹെലികോപ്റ്ററിലാണ് യാത്ര തിരിക്കുക.
ഉമ്മന്‍ചാണ്ടിയുടെ ഓര്‍മ്മകളെ പോലും ഭയപ്പെടുന്നവരാണ് ചരിത്രത്തെ ബോധപൂര്‍വ്വം മറക്കുകയും തിരുത്തുകയും ചെയ്യുന്നത്. ഉമ്മൻചാണ്ടി മായാത്ത ചരിത്രമായി ജനഹൃദയങ്ങളിൽ ജീവിക്കുന്നു.
വി ഡി സതീശന്‍
ഉദ്ഘാടന ചടങ്ങിന്റെ വിശദാംശങ്ങൾ
വേദിയിൽ 17 പേർ. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഉൾപ്പെടെ 17 പേരാണ് വേദിയിലുണ്ടാകുക. പ്രതിപക്ഷ നേതാവ് വി ഡി സതീശനും വേദിയിൽ ഇരിപ്പിടമുണ്ട്. ഗവർണർ രാജേന്ദ്ര അർലേക്കർ, കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി, മന്ത്രി വി എൻ വാസവൻ, ഗൗതം അദാനി, കരൺ അദാനി, മേയർ, ശശി തരൂർ,
എം വിൻസെൻ്റ് തുടങ്ങിയവർ വേദിയിലുണ്ടാകും.
ചടങ്ങിൽ സംസാരിക്കുന്നത് മൂന്നു പേർ മാത്രമായിരിക്കും. പ്രധാനമന്ത്രി, മുഖ്യമന്ത്രി, മന്ത്രി വി എൻ വാസവൻ എന്നിവർ സംസാരിക്കും.
വിഴിഞ്ഞത്ത് യുവാക്കളുടെ ബഹളം. ജോലിക്ക് എന്ന പേരിൽ 200 പേരെ വിളിച്ചുവരുത്തി കബളിപ്പിക്കുകയായിരുന്നുവെന്നാണ് യുവാക്കളുടെ പരാതി. 200 പേരെയാണ് വിളിച്ചുവരുത്തിയത്. ജോലിയൂം കൂലിയും നല്‍കിയില്ല. സ്റ്റാർ സെക്യൂരിറ്റി എന്ന സ്ഥാപനമാണ് വിളിച്ചുവരുത്തിയതെന്നും യുവാക്കള്‍ പറയുന്നു. വിഴിഞ്ഞം കവാടത്തിൽ നിന്ന് അടിയന്തരമായി ഇവരെ മാറ്റണമെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍ തിരിച്ചുപോകില്ല എന്ന നിലപാടിലാണ് യുവാക്കൾ. പുലർച്ചെ നാല് മണിക്കാണ് ഇവർ എത്തിയത്. യൂണിഫോം ആയിട്ടാണ് ഇവരെല്ലാം എത്തിയത്. അതേസമയം പറഞ്ഞ സമയത്ത് എത്താത്തതിനാലാണ് ജോലി നല്‍കാത്തതെന്നാണ് ഏജൻസിയുടെ വിശദീകരണം.
ഉദ്ഘാടന സ്ഥലത്തേക്ക് പൊതുജനങ്ങളെ കയറ്റി തുടങ്ങി. വേദിക്ക് സമീപം പൊതുജനങ്ങൾക്ക് കയറാൻ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. തിരിച്ചറിയൽ രേഖയുമായി എത്തുന്നവർക്കാണ് പ്രവേശനം.