'പ്രധാനമന്ത്രി പറഞ്ഞത് തനിക്ക് വ്യക്തമായി കേള്‍ക്കാന്‍ കഴിഞ്ഞില്ല,താന്‍ ബിജെപി പ്രവര്‍ത്തകന്‍'; ജയകുമാര്‍

പ്രധാനമന്ത്രിയിടെ മന്‍കി ബാത്ത് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്നത് ജയകുമാറാണ്.

dot image

തിരുവനന്തപുരം: വിഴിഞ്ഞം ഉദ്ഘാടന വേദിയില്‍ പ്രധാനമന്ത്രി നടത്തി പ്രസംഗം പരിഭാഷ ചെയ്തത് ചര്‍ച്ചയായതോടെ പ്രതികരിച്ച്, പ്രസംഗം തര്‍ജ്ജമ ചെയ്ത പള്ളിപ്പുറം ജയകുമാര്‍. പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസംഗത്തിന്റെ കോപ്പി കൊടുത്തിരുന്നു. പ്രസംഗത്തിനിടയില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ ഉണ്ടാകുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ പ്രധാനമന്ത്രി പറഞ്ഞത് തനിക്ക് വ്യക്തമായി കേള്‍ക്കാന്‍ കഴിഞ്ഞിരുന്നില്ലെന്ന് ജയകുമാര്‍ പറഞ്ഞു. സ്‌ക്രിപ്റ്റില്‍ ഉണ്ടായിരുന്ന കാര്യമാണ് താന്‍ പറഞ്ഞത്. ക്ഷമാപണം നടത്തി തിരുത്താന്‍ ശ്രമിച്ചപ്പോള്‍ പ്രധാനമന്ത്രി സംസാരിച്ചു തുടങ്ങി. താനൊരു ബിജെപി പ്രവര്‍ത്തകനാണ്. മോദിയുടെ കടുത്ത ആരാധകനാണ്. തന്നെ പരിഭാഷകനായി വെച്ചതില്‍ സംസ്ഥാന സര്‍ക്കാരിന് യാതൊരു ബന്ധവുമില്ല എന്നും ജയകുമാര്‍ കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രിയിടെ മന്‍കി ബാത്ത് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്നത് ജയകുമാറാണ്. സ്വാതന്ത്ര്യദിനത്തിലെ പ്രധാനമന്ത്രിയുടെ ചെങ്കോട്ടയിലെ പ്രസംഗവും ദൂരദര്‍ശന് വേണ്ടി ജയകുമാര്‍ പരിഭാഷപ്പെടുത്താറുണ്ട്.

മുരുക്കുംപുഴ ഇടവിളാകം യുപി സ്‌കൂളില്‍ അധ്യാപകനായിരുന്നു ജയകുമാര്‍. 2014 ഒക്ടോബറിലാണ് പ്രധാനമന്ത്രിയുടെ ആദ്യ മന്‍ കി ബാത്ത് ദൂരദര്‍ശന് വേണ്ടി മലയാളത്തില്‍ പരിഭാഷപ്പെടുത്താന്‍ നിയോഗിക്കപ്പെട്ടത്. 2015ല്‍ റിപ്പബ്ലിക്ക് ദിനത്തില്‍ മുഖ്യാതിഥിയായെത്തിയ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ തലേന്ന് നടത്തിയ പ്രസംഗം ദൂരദര്‍ശന് വേണ്ടി മലയാളത്തില്‍ പരിഭാപ്പെടുത്തിയതും ജയകുമാറായിരുന്നു.

Content Highlights: translator explains mistake in translation of Prime Minister's speech

dot image
To advertise here,contact us
dot image