
കൊച്ചി: പ്രമുഖ സീരിയൽ നടിയുടെ മോർഫ് ചെയ്ത നഗ്നചിത്രം പ്രചരിപ്പിച്ച യുവാവ് പിടിയിൽ. എറണാകുളം പറവൂർ സ്വദേശി ശരത് ഗോപാലിനെയാണ് കൊച്ചി സിറ്റി പൊലീസ് പിടികൂടിയത്. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് പ്രതി നടിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചിരുന്നത്.
ജനുവരിയിലാണ് നടി തന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പ്രചരിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി പൊലീസിൽ പരാതി നൽകിയത്. തുടർന്ന് കൊച്ചി സിറ്റി പൊലീസിന്റെ സൈബർ ടീം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.
അന്വേഷണത്തിൽ ശരത്തിനെതിരായ ഡിജിറ്റൽ തെളിവുകൾ പൊലീസിന് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
content highlights : Prominent serial actress's picture morphed and circulated on Instagram; accused arrested