കഞ്ചാവ് കേസ്; യു പ്രതിഭ എംഎൽഎയുടെ മകനെ കേസിൽ നിന്ന് ഒഴിവാക്കി എക്സൈസ്

കേസിൽ ഒന്നും രണ്ടും പ്രതികൾ മാത്രമാണ് ഉൾപ്പെട്ടിട്ടുള്ളതെന്നാണ് റിപ്പോർട്ട്

dot image

ആലപ്പുഴ: കഞ്ചാവ് കേസിൽ നിന്ന് യു പ്രതിഭ എംഎൽഎയുടെ മകൻ കനിവിനെ ഒഴിവാക്കി എക്സൈസിന്റെ ഇടക്കാല റിപ്പോർട്ട്. കേസിൽ ഒന്നും രണ്ടും പ്രതികൾ മാത്രമാണ് ഉൾപ്പെട്ടിട്ടുള്ളതെന്നാണ് റിപ്പോർട്ട്. കേസിൽ നിന്ന് ഒഴിവാക്കിയ ഒൻപത് പേരുടെയും ഉച്ഛ്വാസ വായുവിൽ കഞ്ചാവിന്റെ ഗന്ധമുണ്ടായിരുന്നുവെന്ന് മാത്രമാണ് റിപ്പോർട്ടിലുള്ളത്.

കനിവ് ഉൾപ്പെടെ ഒഴിവാക്കിയവരുടെ കേസിലെ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചതിൽ എക്സൈസിന് വീഴ്ചയുണ്ടായി. ലഹരിക്കേസിൽ നടത്തേണ്ട മെഡിക്കൽ പരിശോധന കനിവ് ഉൾപ്പടെ ഒഴിവാക്കപ്പെട്ടവരുടെ കാര്യത്തിൽ നടന്നില്ല. സാക്ഷി മൊഴിയിൽ അട്ടിമറിയുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു. കഞ്ചാവ്‌ ഉപയോഗിക്കുന്നത് കണ്ടിട്ടില്ലെന്നാണ് സാക്ഷികൾ മൊഴി നൽകിയത്. കേസ് അന്വേഷിച്ച കുട്ടനാട് സിഐക്ക് ഗുരുതര വീഴ്ചയുണ്ടായി. പ്രതികളെ കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കേണ്ടി വന്നത് അന്വേഷണത്തിലെ ഗുരുതര എക്സൈസ് വീഴ്ച മൂലമാണെന്നും വ്യക്തമാക്കുന്നു. ആലപ്പുഴ നാർക്കോട്ടിക് സെൽ സിഐ മഹേഷാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

ഡിസംബർ 28-നാണ് തകഴിയിൽ നിന്ന് എംഎൽഎയുടെ മകൻ കനിവ് അടക്കം ഒൻപതുപേരെ കുട്ടനാട് എക്‌സൈസ് സംഘം പിടികൂടിയത്. കഞ്ചാവ് ഉപയോഗിച്ചതിനും കൈവശംവെച്ചതിനുമാണ് കനിവ് ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്തതെന്നാണ് എഫ്‌ഐആറിൽ ഉണ്ടായിരുന്നത്. മൂന്ന് ഗ്രാം കഞ്ചാവാണ് സംഘത്തിൽ നിന്ന് പിടികൂടിയതെന്നും എഫ്‌ഐആറിൽ പറഞ്ഞിരുന്നു.

എന്നാൽ കഞ്ചാവ് ഉപയോഗിച്ചതിന് കേസെടുത്തത് മെഡിക്കൽ പരിശോധന ഇല്ലാതെയാണെന്നും മകനെ എക്‌സൈസ് സംഘം ദേഹോപദ്രവം ചെയ്തതിനാൽ കുറ്റം സമ്മതിക്കുകയായിരുന്നുവെന്നുമായിരുന്നു എംഎൽഎ നൽകിയ മൊഴി.

Content Highlights: Excise removes u prathibha's son and others from cannabis case

dot image
To advertise here,contact us
dot image