പാലിയേക്കരയില്‍ ടോള്‍ പിരിവ് റദ്ദാക്കിയ നടപടി പിന്‍വലിച്ച് ജില്ലാ കളക്ടര്‍

ഇന്നലെ രാത്രിയായിരുന്നു ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ടോള്‍ പിരിവ് നിര്‍ത്തിവെച്ചുകൊണ് ഉത്തരവ് പുറപ്പെടുവിച്ചത്

dot image

തൃശൂര്‍: പാലിയേക്കരയില്‍ ടോള്‍ പിരിവ് റദ്ദാക്കിയ നടപടി തൃശൂര്‍ ജില്ലാ കളക്ടര്‍ പിന്‍വലിച്ചു. നിര്‍മാണം നടക്കുന്ന മേഖലയില്‍ ഗതാഗത ക്രമീകരണത്തിന് നടപടി സ്വീകരിക്കാമെന്ന ദേശീയപാത അതോറിറ്റി പ്രൊജക്ട് ഡയറക്ടറുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും ടോള്‍ പിരിക്കാനുള്ള അനുമതി കളക്ടര്‍ നല്‍കിയത്. ഇന്നലെ രാത്രിയായിരുന്നു ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ടോള്‍ പിരിവ് നിര്‍ത്തിവെച്ചുകൊണ് ഉത്തരവ് പുറപ്പെടുവിച്ചത്

ദേശീയപാത 544ല്‍ ഇടപ്പള്ളി-മണ്ണുത്തി മേഖലയില്‍ ബ്ലാക്ക് സ്‌പോട്ട് റെക്ടിഫിക്കേഷന്റെ ഭാഗമായുള്ള അടിപ്പാത-മേല്‍പ്പാലങ്ങളുടെ നിര്‍മാണ പ്രവൃത്തികളുടെ ഭാഗമായി വലിയ രീതിയില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു. ദേശീയപാത ചിറങ്ങര അടിപ്പാത നിര്‍മാണം പുരോഗമിക്കുന്ന സ്ഥലത്തും മറ്റ് ചിലയിടങ്ങളിലുമായിരുന്നു ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടത്. ഇതേ തുടര്‍ന്നായിരുന്നു പാലിയേക്കരയിലെ ടോള്‍ പിരിവ് താത്ക്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ കളക്ടര്‍ ഉത്തരവിറക്കിയത്. ഇതിന് പിന്നാലെ ടോള്‍ പിരിവ് റദ്ദാക്കിയ നടപടിക്കെതിരെ ദേശീയപാത അതോറിറ്റി പ്രൊജക്ട് ഡയറക്ടര്‍ അപേക്ഷ നല്‍കുകയായിരുന്നു.

ഗതാഗത കുരുക്ക് ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ചൊവ്വാഴ്ച ചേര്‍ന്ന യോഗത്തില്‍ നല്‍കിയ നിര്‍ദേശങ്ങള്‍ പാലിക്കുന്നതിന് നടപടി സ്വീകരിച്ചതായി ദേശീയപാത അതോറിറ്റി പ്രൊജക്ട് ഡയറക്ടര്‍ രേഖാമൂലം അറിയിച്ചതായി കളക്ടര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ഇതിന് പുറമേ ബ്ലിങ്കര്‍ ലൈറ്റുകള്‍, സിഗ്നലുകള്‍, റിഫ്‌ളക്ടറുകള്‍, ബാരിക്കേഡുകള്‍ അടക്കമുള്ളവയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടന്നുവരികയാണ്. ഇതോടൊപ്പം വിഷയം സംബന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ പ്രശ്‌നപരിഹാരത്തിനായി എല്ലാ വകുപ്പുകളെയും ഉള്‍പ്പെടുത്തി അടിയന്തരയോഗം നടത്തുന്നതിന് നിശ്ചയിച്ചിട്ടുണ്ടെന്നും കളക്ടര്‍ വ്യക്തമാക്കി.

Content Highlights- Thrissur collector withdraw order related to paliyekkara toll plaza

dot image
To advertise here,contact us
dot image