
സംസ്ഥാന സര്‍ക്കാറിന്റെ നാലാം വാര്‍ഷികാഘോഷമായ എന്റെ കേരളം പ്രദര്‍ശന വിപണനമേളയ്ക്ക് തിരി തെളിഞ്ഞു. പരിപാടിയുടെ ഭാഗമായി നടന്ന ജില്ലാതല യോഗത്തില്‍ നിരവധി പ്രമുഖര്‍ പങ്കെടുത്തു. കല്‍പ്പറ്റ എസ് കെ എം ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ മേളയ്ക്കായി ഒരുക്കിയ പവലിയന്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്ക ക്ഷേമവകുപ്പ് മന്ത്രി ഒ ആര്‍ കേളു ഉദ്ഘാടനം ചെയ്തു. വിവിധ വകുപ്പുകളുടെ സ്റ്റാളുകള്‍ വിപണനം സ്റ്റാളുകള്‍ സെമിനാറുകള്‍ കലാസാംസ്‌കാരിക പരിപാടികള്‍ ഭക്ഷ്യപുസ്തകമേള കാര്‍ഷിക പ്രദര്‍ശനം എന്നിവ നടക്കും.
ഐപിആര്‍ഡിയുടെ 2500 ചതുരശ്ര അടിയില്‍ തീം പവലിയന്‍ ഒരുക്കിയിട്ടുണ്ട്. സ്റ്റാര്‍ട്ടപ്പ് മിഷന്‍, പൊതുമരാമത്ത് വകുപ്പ്, ടൂറിസം, കിഫ്ബി, കായികം വകുപ്പുകളുടെ പ്രത്യേക ഇടമുണ്ട്. മിനി തിയേറ്റര്‍, പൊലീസ് വകുപ്പിന്റെ ഡോഗ് ഷോ, കാരവന്‍ ടൂറിസം മൃഗസംരക്ഷണ വകുപ്പിന്റെ പ്രദര്‍ശനങ്ങളും മേളയോടനുബന്ധിച്ച് നടക്കുന്നുണ്ട്.
ഏപ്രില്‍ 22 മുതല്‍ 28 വരെ നടക്കുന്ന എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന വേളയില്‍ എല്ലാ ദിവസവും കലാസാംസ്‌കാരിക പരിപാടികളും വിവിധ സെമിനാറുകളും സംഘടിപ്പിക്കുന്നുണ്ട്. കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഭക്ഷ്യമേളയും ഫുഡ് കോര്‍ട്ടും മേളയുടെ മറ്റൊരു പ്രത്യേകതയാണ്. 44,385 ചതുരശ്ര അടിയില്‍ നിര്‍മ്മിച്ച സ്റ്റാള്‍ നിര്‍മ്മിതിയില്‍ 122 ഓളം ടീം സ്റ്റാളുകളും 70 ഓളം വാണിജ്യ സ്റ്റാളുകളും ആണ് ഉള്ളത്.
Content Highlights: 'The My Kerala' Exhibition and Marketing Fair has been launched