
May 25, 2025
09:24 AM
കൊച്ചി: കോതമംഗലം അടിവാട് ഫുട്‌ബോള്‍ ഗ്യാലറി തകര്‍ന്നു വീണ സംഭവത്തില്‍ സംഘാടകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. മതിയായ സുരക്ഷാ സൗകര്യങ്ങള്‍ ഉറപ്പാക്കാതെയാണ് ഗ്യാലവറി ഒരുക്കിയതെന്ന് പൊലീസ് ചൂണ്ടികാട്ടി. പോത്താനിക്കാട് പൊലീസ് ആണ് കേസെടുത്തത്.
അടിവാട് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെയാണ് ഗാലറി തകര്‍ന്ന് നിരവധി പേര്‍ക്ക് പരിക്കേറ്റത്. താല്‍ക്കാലിക ഗ്യാലറി ഒരു വശത്തേക്ക് മറിഞ്ഞുവീഴുകയായിരുന്നു. നാലായിരത്തിലധികം പേര്‍ മത്സരം കാണാനെത്തിയിരുന്നു. മത്സരം തുടങ്ങുന്നതിന് മുന്‍പായിരുന്നു അപകടം.
അടിവാട് മാലിക് ദിനാര്‍ സ്‌കൂള്‍ ഗ്രൗണ്ടിലായിരുന്നു അപകടം ഉണ്ടായത്. ഹീറോ യങ്‌സ് എന്ന ക്ലബായിരുന്നു ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു.
Content Highlights: kothamangalam Football gallery collapse incident Case filed against organizers