

തിരുവനന്തപുരം: കാര്യവട്ടം ക്യാമ്പസിലെ ഗവേഷണ വിദ്യാർത്ഥിനിക്ക് വന്ന പാഴ്സലിൽ കഞ്ചാവ്. കോഴിക്കോട് സ്വദേശി ശ്രീലാൽ എന്ന പേരിൽ നിന്നാണ് വിദ്യാർത്ഥിനിക്ക് പാഴ്സൽ പൊതി കിട്ടിയത്. 4ഗ്രാം അടങ്ങുന്ന കഞ്ചാവ് പൊതിയാണ് വിദ്യാർത്ഥിനിക്ക് ലഭിച്ചത്. പിന്നാലെ കോളേജ് അധികൃതർ ശ്രീകാര്യം പൊലീസിൽ വിവരമറിയിച്ചു. പൊലീസ് എത്തി അന്വേഷണ നടപടികൾ ആരംഭിച്ചിട്ടുണ്ട്.
Content Highlights- A parcel received by a student at Karyavattom campus contained a packet of cannabis.