ചേലക്കരയിൽ പൊലീസിനെ വെല്ലുവിളിച്ച് 'പിവി അൻവർ 'ഷോ'; മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം പോകേണ്ട വഴി തടസ്സപ്പെട്ടു

ചേലക്കരയിലെ ഡിഎംകെ സ്ഥാനാർത്ഥി എൻ കെ സുധീറിൻ്റെ മുപ്പത് പ്രചാരണ ലോറികളാണ് റോഡിൽ ഇറങ്ങിയത്. ഇതോടെ ചേലക്കര നഗരം ഗതാഗതക്കുരുക്കിൽ നിശ്ചലമായി

ചേലക്കരയിൽ പൊലീസിനെ വെല്ലുവിളിച്ച് 'പിവി അൻവർ 'ഷോ'; മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം പോകേണ്ട വഴി തടസ്സപ്പെട്ടു
dot image

തൃശ്ശൂർ: ചേലക്കരയിൽ പൊലീസിനെ വെല്ലുവിളിച്ച് പിവി അൻവർ 'ഷോ'. പ്രകടനത്തിനുള്ള അനുമതി പൊലീസ് നിഷേധിച്ചതോടെ പ്രതിഷേധമെന്ന നിലയിൽ ഡിഎംകെ വാഹന പ്രകടനം നടത്തുകയായിരുന്നു. ഇതോടെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം പോകേണ്ട വഴി പൂർണ്ണമായി തടസ്സപ്പെട്ടു.

ചേലക്കരയിലെ ഡിഎംകെ സ്ഥാനാർത്ഥി എൻ കെ സുധീറിൻ്റെ മുപ്പത് പ്രചാരണ ലോറികളാണ് റോഡിൽ ഇറങ്ങിയത്. ഇതോടെ ചേലക്കര നഗരം ഗതാഗതക്കുരുക്കിൽ നിശ്ചലമായി. ഇതോടെ പൊലീസും ഡിഎംകെ പ്രവർത്തകരും തമ്മിൽ വാക്കുതർക്കമുണ്ടായി.

Content Highlight: PV Anwar challenged the police in Chelakkara, leading to the Pinarayi Vijayan's convoy being blocked 

dot image
To advertise here,contact us
dot image