'പൂത്തബ്രഡ് പാലക്കാട് ചെലവാകില്ല': ഒളിയമ്പുമായി വി കെ സനോജ്

പരോക്ഷവിമര്‍ശനവുമായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്

dot image

കോഴിക്കോട്: പാലക്കാട് കോണ്‍ഗ്രസ് സ്ഥാനാർത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരോക്ഷവിമര്‍ശനവുമായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം. 'പൂത്തബ്രഡ് പാലക്കാട് ചെലവാകില്ല' എന്നാണ് വി കെ സനോജ് കുറിച്ചത്.

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ എതിര്‍പ്പുമായി പി സരിന്‍ രംഗത്തെത്തിയിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് സരിന്‍ ഉന്നയിച്ചത്. ഇതിന് പിന്നാലെയാണ് സരിന്‍ പാലക്കാട് ഇടത് സ്വതന്ത്രനായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റില്‍ ഇതുസംബന്ധിച്ച് ധാരണയായിരുന്നു. സരിന്‍ സ്ഥാനാര്‍ത്ഥിയാകുന്നത് സിപിഐഎമ്മിന് ഗുണം ചെയ്യുമെന്നായിരുന്നു വിലയിരുത്തല്‍.

എന്നാല്‍ സരിനെ ഇടത് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിട്ടില്ലെന്നാണ് നേതൃത്വം പ്രതികരിച്ചത്. പാലക്കാട് ഉചിതമായ സമയത്ത് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നും സരിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിട്ടില്ലെന്നും പി രാജീവ് പറഞ്ഞു. ഏറ്റവും ജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിയെയാകും എല്‍ഡിഎഫ് പ്രഖ്യാപിക്കുകയെന്നും പി രാജീവ് പ്രതികരിച്ചു.

Content Highlights: V K Sanoj's Facebook Post Criticism

dot image
To advertise here,contact us
dot image