മദ്യപാനത്തെ തുടർന്ന് തർക്കം; ഉറങ്ങികിടന്ന മകനെ അച്ഛന് കുത്തിക്കൊന്നു

ഉറങ്ങികിടക്കുമ്പോള് നെഞ്ചില് കത്തി കുത്തിയിറക്കുകയായിരുന്നു

മദ്യപാനത്തെ തുടർന്ന് തർക്കം; ഉറങ്ങികിടന്ന മകനെ അച്ഛന്  കുത്തിക്കൊന്നു
dot image

കോഴിക്കോട്: കോഴിക്കോട് കൂടരഞ്ഞിയില് അച്ഛന് മകനെ കുത്തിക്കൊന്നു. കൂടരഞ്ഞി പൂവാറന്തോട് സ്വദേശി ബിജു എന്ന ജോണ് ചെറിയാനാണ് മകന് ക്രിസ്റ്റി (24 )യെ കുത്തികൊന്നത്. ഉറങ്ങികിടക്കുമ്പോള് നെഞ്ചില് കത്തി കുത്തിയിറക്കുകയായിരുന്നു. ഇന്ന് പുലര്ച്ചെയാണ് സംഭവം.

തീരുമാനം ഇന്ന്? മുകേഷിന്റെ രാജി സിപിഐഎം സംസ്ഥാന സമിതി ചർച്ച ചെയ്തേക്കും

ഇന്നലെ വൈകിട്ട് മദ്യപിച്ച് തിരുവമ്പാടിയിലെ ബന്ധുവീട്ടില് ബഹളമുണ്ടാക്കിയ ജോണിനെ മക്കള് അനുനയിപ്പിച്ച് സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നിരുന്നു. ബന്ധുക്കളാണ് ക്രിസ്റ്റിയെയും മറ്റൊരു മകനെയും വിളിച്ച് സംഭവം അറിയിക്കുന്നത്. തുടര്ന്ന് ബന്ധുവീട്ടില് നിന്നും ജോണിനെ കൂട്ടിക്കൊണ്ടു വന്നെങ്കിലും തര്ക്കങ്ങള് ഇരുവര്ക്കുമിടയില് നടന്നിട്ടുണ്ടെന്നാണ് വിവരം. അതിനിടെയാണ് ഇന്ന് പുലര്ച്ചെ ക്രിസ്റ്റിയെ ജോണി കുത്തിക്കൊന്നത്.

നാട്ടുകാരും ബന്ധുക്കളും ക്രിസ്റ്റിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നിലവില് കോഴിക്കോട് മെഡിക്കല് കോളേജിലാണ് ക്രിസ്റ്റിയുടെ മൃതദേഹം. ജോണിയെ തിരുവമ്പാടി പൊലീസ് കസ്റ്റഡിയിലെടുത്തു. ജോണി സ്ഥിരം മദ്യപാനിയാണെന്നും ബന്ധുവീടുകളില് പോയി ബഹളം വെക്കാറുണ്ടെന്നുമാണ് ലഭിക്കുന്ന വിവരം.

dot image
To advertise here,contact us
dot image